മഞ്ചേശ്വരത്ത് മകൾ വെട്ടേറ്റ് മരിച്ചു; പിതാവ് അറസ്റ്റിൽ


കൊല്ലപ്പെട്ട ജുമൈലയും അറസ്റ്റിലായ പിതാവ് ഉമ്മർ

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ പിതാവിന്റെ വെട്ടേറ്റ് മകൾക്ക് ദാരുണാന്ത്യം. തൂമിനാട് സ്വദേശി ഹിൽടോപ്പിലെ ജുമൈലയാണ് (18) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ഉമ്മറിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു.​ തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

ഉമ്മർ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട്​ അനുജനെ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചപ്പോൾ ജുമൈല ഇരുവരുടെയും മധ്യത്തിൽ കയറി നിൽക്കുകയും ​വെട്ടേൽക്കുകയുമായിരുന്നു.​ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉമ്മർ മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇയാൾ സംഭവസമയം ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.