ഇന്ത്യനൂരിൽ ചത്തതും പുഴുവരിച്ചതുമായ കോഴികൾ

കോട്ടക്കൽ: ചത്തതും പുഴുവരിക്കുന്നതുമായ കോഴികളെ വിൽപന നടത്തുന്നുവെന്ന പരാതിയിൽ നടപടിയെടുത്ത് ആരോഗ്യവിഭാഗം. ഇന്ത്യനൂരിൽ പ്രവർത്തിക്കുന്ന എൻ.കെ ചിക്കൻ സ്റ്റാളിനെതിരെയാണ് നടപടി.
ചത്ത കോഴികളെ വിൽപന നടത്താൻ സൂക്ഷിച്ചതായി പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഏകദേശം 25 പെട്ടികളിലായി നിരവധി കോഴികൾ ചത്തതും പുഴുവരിക്കുന്നതുമായി കണ്ടെത്തി. തുടർന്ന് സ്ഥാപനത്തിൽ നോട്ടീസ് നൽകി. അടച്ചുപൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ആഷ്ലിൻ ഡിസിൽവ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപ, ഹനീന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
