ഇടുക്കിയിൽ ആറു വയസ്സുകാരനെ തലക്കടിച്ചുകൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് വധശിക്ഷ
ഇടുക്കി: ആറു വയസ്സുകാരനെ തലക്കടിച്ച് കൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇടുക്കി ആനച്ചാലിലായിരുന്നു കേസിനാസ്പദമായ ക്രൂര സംഭവം അരങ്ങേറിയത്. അമ്മയെയും മുത്തശ്ശിയെയും തലക്കടിച്ച് വീഴ്ത്തുകയും ആറു വയസ്സുകാരനെ കൊലപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു സഹോദരിയെ ബലാത്സംഗം ചെയ്തത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന് ശിക്ഷ വിധിക്കുകയായിരുന്നു.
14കാരിയാണ് ക്രൂരതക്കിരയായത്. 2021 ഒക്ടോബർ രണ്ടിന് രാത്രിയായിരുന്നു സംഭവം. പെൺകുട്ടിയുടെ ബന്ധു തന്നെയാണ് പ്രതി. പെൺകുട്ടിയുടെ സഹോദരനെ ചുറ്റിക കൊണ്ട് തലക്കടിച്ചാണ് കൊലപ്പെടുത്തിയത്.