സോഡ വില കൂട്ടാൻ തീരുമാനം

കോഴിക്കോട്: ഫെബ്രുവരി ആറു മുതൽ സോഡയുടെ വില എട്ടു രൂപയായി വർധിപ്പിക്കാൻ തീരുമാനം. മാനുഫാക്ചറേഴ്സ് ഓഫ് സോഡ ആൻഡ് സോഫ്റ്റ് ഡ്രിങ്ക്സ് കേരള (മാസ് കേരള) കോഴിക്കോട് ജില്ല ജനറൽ ബോഡി യോഗത്തിന്‍റേതാണ് തീരുമാനം. അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വില വർധന സോഡ ഉൽപാദന മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

 

ഫുഡ് സേഫ്റ്റി വകുപ്പിനു കീഴിൽ നടത്തിയ ഫോസ്റ്റാക് പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റുകൾ യോഗത്തിൽ ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തിൽ സോഡ ഉൽപാദകർക്ക് വിതരണം ചെയ്തു. ജില്ല പ്രസിഡന്റ് പി.കെ. ശ്രീരഞ്ജനൻ അധ്യക്ഷത വഹിച്ചു.

 

കോഴിക്കോട് താലൂക്ക് പ്രസിഡന്‍റ് എം. ലോയാറീസ്, എക്സിക്യൂട്ടിവ് അംഗം സന്തോഷ് കുമാർ കളത്തിൽ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സി. ചന്ദ്രദാസ് സ്വാഗതവും കോഴിക്കോട് താലൂക്ക് സെക്രട്ടറി എം.പി. പ്രദീപ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *