മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്ന ആവശ്യം; അനിൽ അക്കരക്കെതിരെ പരാതി
മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്ന ആവശ്യപ്പെട്ട അനിൽ അക്കരക്കെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി. ജഡ്ജിമാർ സ്വാധീനങ്ങൾക്ക് വഴങ്ങിയേക്കാമെന്ന പ്രചാരണം കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന സംശയം ജനങ്ങളിൽ ഉണ്ടാക്കുമെന്ന് പരാതിയിൽ പറയുന്നു. അഭിഭാഷകനായ കുളത്തൂർ ജയ്സിങ്ങാണ് പരാതി നൽകിയത്.anticipatory
മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിയെ സംശയത്തിന്റെ നിഴലിൽ ആക്കുന്നത് കുറ്റകരമാണെന്നും അനിൽ അക്കരയ്ക്കെതിരെ കർശന നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി അനാവശ്യ ആരോപണമുന്നയിക്കുന്നത് തടയാൻ മാർഗ്ഗനിർദേശം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ കേൾക്കുന്ന ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർക്കാണ് അനിൽ അക്കര കത്തയച്ചത്. മുകേഷിന്റെ ഹർജി കേട്ട എറണാകുളം ജില്ലാ ജഡ്ജിക്ക് സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുമായി അടുത്ത ബന്ധമെന്നാണ് ആരോപണം. മുൻപ് പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സിപിഐഎമ്മിനായി മത്സരിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.