മന്ത്രിയുടെ അനുമതി ഉണ്ടായിട്ടും അരീക്കോട് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തന രഹിതം: സൂപ്രണ്ടിന്റെ അനാസ്ഥയന്ന് നാട്ടുകർ, മുഖ്യമന്ത്രിക്ക് പരാതി നല്കി
അരീക്കോട്-ന്യൂന പക്ഷ കമ്മീഷന്‍ ഉത്തരവ് പ്രകാരം അരീക്കോട് താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം തുടങ്ങാന്‍ വകുപ്പ് മന്ത്രി ഉത്തരവിറക്കിയിട്ടും ആശുപത്രി സൂപ്രണ്ട് ഉത്തരവ് നടപ്പാക്കുന്നില്ലന്ന് ആരോപണം. കമ്മീഷന്റെന ഫെബ്രുവരി 23ലെ സിറ്റിംഗ് പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തര യോഗം ചേരുകയും ഫെബ്രുവരി 27നകം അത്യാഹിത വിഭാഗം തുടങ്ങാനും ആവശ്യമായ ഡോക്ട൪മാരെയും മറ്റു ജീവനക്കാരെയും നിയമിച്ചും ഉത്തരവായിരുന്നു. എന്നാല്‍ സാങ്കേതിക പ്രശ്നം ഉന്നയിച്ച് പ്രസ്തുത ദിവസ്സം അത്യാഹിത വിഭാഗം തുടങ്ങുന്നതിന്ന് തടസ്സം ഉള്ളതായി അറിയിച്ചു. ജനരോക്ഷം ശക്തമായതിനെ തുട൪ന്ന് പി കെ ബഷീ൪ എം എല്‍, ഡി എം ഒ ഡോ. രേണുക എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രി വികസമിതി ഫെബ്രുവരി 29ന് ചേരുകയും 21 ദിവസത്തിനകം വകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം അത്യാഹിത വിഭാഗം തുടങ്ങുമെന്ന് വികസന സമിതി അധ്യക്ഷയായ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റുക്കിയ ശംസു യോഗത്തെ അറിയിച്ചിരുന്നു. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ആരോഗ്യ വകുപ്പ് ഡയറ്കടറെയും അറിയിച്ചിരുന്നു. അത്യാഹിത വിഭാഗം തുടങ്ങുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലന്നും അവലഭ്യമാക്കുന്നതോടെ തുടങ്ങുന്നതിന് തടസ്സം ഇല്ലന്നുമായിരുന്നു സൂപ്രണ്ട് മേലധികാരികളെ അറിയിച്ചിരുന്നത് എന്ന് പറയുന്നു. ആശുപത്രി വികസന സമിതിയോഗം ഇക്കാര്യം ച൪ച്ച ചെയ്ത് ആവശ്യമായ ഉരപകണങ്ങള്‍ പൊതുജന പങ്കാളിത്വത്തോടെ വാങ്ങി നൽകാമെന്ന് തീരുമാനിക്കുകയും ചെയ്തു. അരീക്കോട്ടെ പ്രമുഖ ഏജൻസി ഒന്നര മാസം മുമ്പ് ഉപകരണങ്ങള്‍ എത്തിച്ചെങ്കിലും പണം ലഭ്യമാക്കാത്തത് കാരണം ആശുപത്രി അധികൃതരെ ഏല്പ്പിക്കാൻ തയ്യാറായില്ല. എന്നാല്‍ കഴിഞ്ഞ ദിവസ്സം അരീക്കോട്ടെ പ്രമുഖ വ്യാപാരിയും മറ്റും ചേ൪ന്ന് ഏജന്സി്യെ പണം ഏല്പ്പിച്ചെങ്കിലും ഉപകരണം ഏറ്റെടുക്കാന്‍ ആശുപത്രി സൂപ്രണ്ട് നാളിതുവരെ തയ്യാറായിട്ടില്ലന്ന് നാട്ടുകാർ പറയുന്നു. അത്യാഹിത വിഭാഗത്തിലേക്ക് നിയമിച്ച ഡോക്ട൪മാ൪ നിലവില്‍ ഒ പിയില്‍ സേവനം ചെയ്യുകയാണ്. നിലവില്‍ 14 ഡോകട൪മാരാണ് ഇവിടെയുള്ളത്. മറ്റു അനുബന്ധ ജീവനക്കാരെയും നിയമിച്ചിട്ടും ആശുപത്രി വിഭാഗം നടപ്പിലാക്കുന്നതിന് ആശുപത്രി സൂപ്രണ്ട് ഡോ. തയ്യാറാകുന്നില്ലന്നാണ് വിമർശനമുയിരുന്നത്. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെ ഒ പിയും ഒന്ന് മുതല്‍ തൊട്ടടുത്ത ദിവസ്സം കാലത്ത് എട്ട് വരെ അത്യാഹിത വിഭാഗം പ്രവ൪ത്തിപ്പിക്കാനാണ് സ൪ക്കാ൪ ഉത്തരവ്. ഈ ഉത്തരവാണ് രണ്ട് മാസമായിട്ടും നടപ്പാക്കാതിരിക്കുന്നത്. ഉത്തരവ് നടപ്പിലാക്കുന്നതില്‍ കാലം താമസം വരുത്തിയ ആശുപത്രി സൂപ്രണ്ടിനെതിരെ വകുപ്പ് നടപടി സീകരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് പരാതി നല്കി.