പത്ത് സെന്റ് ഭൂമിയിൽ വീടുവെക്കാൻ തരം മാറ്റേണ്ട; ഭൂമി തരം മാറ്റത്തിൽ ഇളവുമായി സർക്കാർ;
കൊച്ചി: ഭൂമി തരം മാറ്റത്തിൽ ഇളവ് ഏർപ്പെടുത്തി സർക്കാർ. 10 സെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ വീട് നിർമ്മിക്കാൻ ഭൂമി തരം മാറ്റേണ്ടതി ല്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. 120 ചതുരശ്ര മീറ്റർ വീട് നിർമ്മിക്കാനാണ് അനുമതി.Government
അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കാനും ഭൂമി തരം മാറ്റേണ്ട. ഇത്തരം നിർമ്മാണങ്ങൾക്ക് ബിൽഡിംഗ് പെർമിറ്റ് നിഷേധിക്കുന്ന സാഹചര്യം നിലനിൽക്കുന്നത്. എന്നാൽ, ഈ ആനുകൂല്യം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു.