നിങ്ങളുടെ മക്കൾ നിഷ്കളങ്കരാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

Do you believe your children are innocent?

 

അങ്ങനെ തോന്നുന്നുവെങ്കിൽ നിങ്ങളാണ് നിഷ്കളങ്കർ. വിരൽ തുമ്പിൽ ലോകം ലഭ്യമായ കാലഘട്ടത്തിലാണ് നിങ്ങളുടെ മക്കൾ നിങ്ങളതിന് പുറത്തും. ലഹരി തൊട്ടടുത്തുള്ളത് തിരിച്ചറിയാത്തവരാണ് മിക്ക രക്ഷിതാക്കളും. തന്റെ മക്കൾ അത് ചെയ്യില്ല, അത് ഇന്ന ആളുടെ മകനാണ് അവൻ ലഹരി ഉപയോഗിക്കില്ല എന്നതൊക്കെ മിക്കവരും വിശ്വസിക്കുകയും വിചാരിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ വാസ്തവം അതല്ല. നമ്മുടെ നാടുകളിൽ ഹൈസ്കൂൾ തലം മുതൽ കുട്ടികൾ ലഹരി ഉപയോഗിച്ച് തുടങ്ങുന്നുണ്ട്. കൂൾ, ഹാൻസ് എന്നിവയിൽ തുടങ്ങി സിഗരറ്റ്, കഞ്ചാവ്, ജോയിന്റ് എന്നിവയിലൂടെ MDMA പോലുള്ള മാരകമായ മയക്കുമരുന്നുകളിലേക്കെത്തുന്നു. അതിനിടയിൽ ബിയർ കള്ളല്ല എന്ന ന്യായീകരണത്തിലൂടെ മദ്യപാനവും ആരഭിക്കുന്നു. അതായത് ആരംഭം നാട്ടിലെ രഹസ്യ കടകളിലെ ഹാൻസും കൂളുമൊക്കെയാണ്. നാട്ടുകാർക്ക് കൃത്യമായി അറിയാം ഇന്ന ആളുടെ കടയിലാണ് ഹാൻസ് ലഭിക്കുന്നതെന്ന് പക്ഷെ മിക്കവരും അതയാളുടെ ഉപജീവനമല്ലേ എന്ന ചിന്തയിലാണ്. സ്വന്തം മക്കൾ അതുപയോഗിക്കുന്നതറിയുമ്പോഴും ആ ചിന്തയുണ്ടാകുമോ എന്ന് ഓരോരുത്തരും ആലോചിക്കണം. ഒരു കള്ളൻ ഒരിക്കലും ആദ്യം ചെയ്ത കളവ് ബാങ്ക് മോഷണമാവില്ല. അവർ ചെറിയ കളവിലൂടെയാണ് വലിയ മോഷണത്തിലേക്കും പിന്നെ പിന്നെ പിടിച്ചുപറിയിലേക്കും കൊലപാതകങ്ങളിലേക്കും എത്തുന്നത്. ഇതുപോലെ തന്നെയാണ് ലഹരിയും അത് ഹാൻസല്ലേ കൂളല്ലേ അതിനെന്താ എന്നാണ് ചോദ്യമെങ്കിൽ ഇതിൽ നിന്നാണ് പുകവലിയിലേക്കും കഞ്ചാവിലേക്കുമെല്ലാം പോകുന്നത്. അതുകൊണ്ട് ആദ്യ തെറ്റുകാരൻ നാട്ടിലെ ലഹരി വില്പനക്കാർ തന്നെയാണ്. രണ്ടാമത് അതറിഞ്ഞിട്ടും മിണ്ടാത്ത നാട്ടുകാരും.

 

തങ്ങളുടെ മക്കൾ ലഹരി ഉപയോഗിച്ചാൽ അത് ഞങ്ങളറിയും എന്നാണ് വിചാരമെങ്കിൽ അത് തീർത്തും ഒരു തെറ്റിദ്ധാരണയാണ്. പഴയ ബീഡി കാലമല്ല ഇ-സിഗരറ്റ് കാലമാണിത്. അതായത് കുറച്ചുമുമ്പ് വരെ പുകവലിച്ചാൽ ഒരു സെന്റർ ഫ്രഷ് (ചുയിങ്ങ്ഗം) ചവച്ചു മണം മാറ്റുന്നവരെ സംശയിക്കാമായിരുന്നു.

 

തങ്ങളുടെ മക്കൾ ലഹരി ഉപയോഗിച്ചാൽ അത് ഞങ്ങളറിയും എന്നാണ് വിചാരമെങ്കിൽ അത് തീർത്തും ഒരു തെറ്റിദ്ധാരണയാണ്. പഴയ ബീഡി കാലമല്ല ഇ-സിഗരറ്റ് കാലമാണിത്. അതായത് കുറച്ചുമുമ്പ് വരെ പുകവലിച്ചാൽ ഒരു സെന്റർ ഫ്രഷ് (ചുയിങ്ങ്ഗം) ചവച്ചു മണം മാറ്റുന്നവരെ സംശയിക്കാമായിരുന്നു. എന്നാലിന്ന് പുകവലിച്ച് പുറത്തുവരുന്നത് ആകർഷകമായ ഫ്ലെവറുകളിലുള്ള ഗന്ധങ്ങളാണ്. കൂടാതെ ഇത് റീചാർജ് ചെയ്ത് ഉപയോഗിക്കുന്നതിനാലും പുറത്ത് സാതാരണ കടകളിൽ ലഭിക്കാത്തതിനാലും പെട്ടന്നൊന്നും ആരും അറിയില്ല.

 

ഒന്ന് ചിന്തിച്ചാൽ മനസിലാക്കാം ഇത് മുൻപ് ട്രാൻസ്‌പോർട് ചെയ്തവർ ഇപ്പോൾ എവിടെയെന്ന്. അവർ പിടിക്കപ്പെട്ടു നിങ്ങൾ അടുത്ത ഇര മാത്രമാണ്. നിങ്ങൾക്ക് മുകളിലുള്ളവർ പിടിക്കപ്പെടുന്നത് വല്ലപ്പോഴും മാത്രമായിരിക്കും.

അതിന് കിക്ക് കുറവാടാ എന്നാണ് ന്യായീകരണമെങ്കിലും ഓർക്കുക കിക്ക് കൂടുന്നതിലേക്ക് പോകുന്നതിന്റെ ആരംഭം മാത്രമാണത്. ആൺകുട്ടികൾ മാത്രമല്ല ഇന്ന് നമ്മുടെ നാട്ടിൻപുറങ്ങളിലെ പെൺകുട്ടികളും ലഹരിയുടെ പിടിയിലാണ്. നിങ്ങളുടെ മകൾ പെട്ടന്നുള്ള ലിപ്സ്റ്റിക്, ലിപ്ബാം തുടങ്ങിയവ ഉപയോഗിക്കുന്നുണ്ടെങ്കിൽ അല്ലങ്കിൽ ഇടക്കിടക്ക് ഉപയോഗിക്കുന്നെങ്കിൽ ശ്രദ്ധിക്കുന്നത് വളരെ നല്ലതാണ്. പ്രൈവസിയുടെ മറവിൽ അവരുടെ റൂമും, ബാഗും, ഫോണും നിങ്ങൾ പരിശോധിക്കുന്നില്ലങ്കിൽ നിങ്ങളാണ് അവർക്ക് വളം നൽകുന്നത്. ഇങ്ങനെ പരിശോധിക്കുമ്പോൾ മക്കൾ തങ്ങളെ മോശമായി വിചാരിക്കില്ലേ എന്ന ചിന്തയിൽ നിൽക്കുകയാണെങ്കിൽ അതിന് പരിഹാരം കൂടെ ചിന്തിക്കണം. അവരെ ബോധ്യപ്പെടുത്തണം നീയല്ല കാലാമാണ് കേട്. നീ വഴിതെറ്റാം. അത് നീ മോശമായത്കൊണ്ടാവണമെന്നില്ല നിന്റെ കൂട്ടുകെട്ടാകാം, സാഹചര്യങ്ങളാകാം അതിൽ നീ വീണിട്ടില്ലെന്ന് ഞങ്ങൾക്കുറപ്പിക്കാനാണെന്ന് ബോധ്യപെടുത്തി ചെയ്യാം. എങ്കിലും അവരറിയാതെ ചെയ്‌താൽ നല്ലത്.

ഇന്ന് ലഹരി മാഫിയ ലഹരി കടത്തുന്നതിന് കൂടുതലായും സ്കൂൾ/കോളേജ് കുട്ടികളെയാണ് ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിക്കാനുള്ള പണം കുട്ടികൾ ഇതിലൂടെ കണ്ടെത്തുന്നു. പോലീസ് ഇതറിയുന്നില്ല എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ അതും ഒരു തെറ്റായ ധാരണയാണ്. ഈ അടുത്ത് പോലീസുമായി സംസാരിച്ചതിൽ മനസ്സിലായത് എല്ലാ ഏരിയയിലെയും ട്രാസ്‌പോർട്ടർമാരെ പോലീസിന് കൃത്യമായി അറിയാം. അവർ കാത്തിരുന്ന് പിടിക്കാൻ നിൽക്കുകയാണ് അവർക്ക് വേണ്ടത് ട്രാൻപോർട്ടറെ മാത്രമല്ല എന്നത്കൊണ്ട് മാത്രമാവും നിങ്ങളിപ്പോൾ പിടിയിലാകാത്തത്. എന്നാൽ അത് കേവലം കുറഞ്ഞ കാലം മാത്രമായിരിക്കും. ഒന്ന് ചിന്തിച്ചാൽ മനസിലാക്കാം ഇത് മുൻപ് ട്രാൻസ്‌പോർട് ചെയ്തവർ ഇപ്പോൾ എവിടെയെന്ന്. അവർ പിടിക്കപ്പെട്ടു നിങ്ങൾ അടുത്ത ഇര മാത്രമാണ്. നിങ്ങൾക്ക് മുകളിലുള്ളവർ പിടിക്കപ്പെടുന്നത് വല്ലപ്പോഴും മാത്രമായിരിക്കും.

പറയാനുള്ളത് രക്ഷിതാക്കളോടാണ്. മക്കൾ നിഷ്കളങ്കരല്ല തന്റെ മക്കൾ അത് ചെയ്യില്ല എന്ന വിശ്വാസത്തോടൊപ്പം ബോധ്യവും ഉണ്ടായിരിക്കണം.

 

Special Article By

Badsha Marankulangara

Leave a Reply

Your email address will not be published. Required fields are marked *