തെരുവുകളിൽ ഭീതി വിതച്ച് നായ്ക്കൾ

1. മാ​റ​ഞ്ചേ​രി താ​മ​ല​ശ്ശേ​രി​യി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന​ര വ​യ​സ്സു​കാ​രി സം​മ്റ, 2. പൊ​ന്നാ​നി​യി​ൽ തെ​രു​വു​നാ​യെ പി​ടി​കൂ​ടി​യ​പ്പോ​ൾ

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ലും മാ​റ​ഞ്ചേ​രി​യി​ലും പൊ​തു​ജ​ന​ങ്ങ​ളെ ഓ​ടി​ച്ചി​ട്ട് ക​ടി​ച്ച് തെ​രു​വു​നാ​യ്. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യു​മാ​യി ഇ​രു​പ​തോ​ളം പേ​രെ​യാ​ണ് തെ​രു​വു​നാ​യ് ആ​ക്ര​മി​ച്ച​ത്. പൊ​ന്നാ​നി​യി​ൽ ചൊ​വ്വാ​ഴ്ച മൂ​ന്നു​പേ​രെ ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ് ബു​ധ​നാ​ഴ്ച കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 13 പേ​രെ ക​ടി​ച്ചു. തി​ര​ക്കേ​റി​യ ച​മ്ര​വ​ട്ടം ജ​ങ്ഷ​ൻ, കു​ണ്ടു​ക​ട​വ് ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​രു​വു​നാ​യ് പ്ര​ദേ​ശ​വാ​സി​ക​ളെ ഓ​ടി​ച്ചി​ട്ട് ക​ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച പൊ​ന്നാ​നി സ്വ​ദേ​ശി​ക​ള അം​റ (8), ഹ​സീ​ന (42), ജു​ബൈ​രി​യ (31) എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വു​നാ​യു​ടെ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ജു​വൈ​രി​യ (44), ഇ​ന്ദി​ര (48), ഹ​ൽ​ഖ (23), നി​ഷ (53), ഷാ​ജി​ത (34), റി​സ്വാ​ന (22), ബ​ദ​റു​ന്നി​സ (48), ഭാ​സ്ക​ര​ൻ (63), അ​ഷി​ത (32), ശ്രീ​ജി​ത്ത് (32), ശാ​ന്ത (61) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി. പേ​വി​ഷ ബാ​ധ​യു​ള്ള തെ​രു​വു​നാ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ളെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

രാ​വി​ലെ മു​ത​ൽ തെ​രു​വു​നാ​യു​ടെ പ​രാ​ക്ര​മം ആ​രം​ഭി​ച്ച​തോ​ടെ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും ഹെ​ൽ​ത്ത് വി​ഭാ​ഗ​വും ക​ണ്ടി​ജ​ൻ​റ് ജീ​വ​ന​ക്കാ​രും തെ​രു​വു​നാ​യെ പി​ടി കൂ​ടാ​നാ​യി രം​ഗ​ത്തി​റ​ങ്ങി. ഉ​ച്ച​യോ​ടെ മ​ല​പ്പു​റ​ത്തു​നി​ന്ന് ഡോ​ഗ് ക്യാ​ച്ച​ർ​മാ​രും രം​ഗ​ത്തെ​ത്തി.

തു​ട​ർ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ നൈ​ത​ല്ലൂ​ർ റോ​യ​ൽ സ്കൂ​ളി​ന് സ​മീ​പം വെ​ച്ച് തെ​രു​വു​നാ​യെ പി​ടി​കൂ​ടി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മാ​റ​ഞ്ചേ​രി താ​മ​ല​ശ്ശേ​രി അ​മ്പാ​ര​ത്ത് ഷെ​മീ​റി​ന്റെ മൂ​ന്ന​ര വ​യ​സ്സു​ള്ള മ​ക​ൾ സം​മ്റ​ക്കാ​ണ് നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് നാ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മാ​സ്റ്റ​ർ​പ​ടി പു​ല്ല​യി​ൽ അ​ലി​യു​ടെ ഒ​മ്പ​ത് വ​യ​സ്സു​കാ​രി​ക്കും വീ​ട്ടു​മു​റ്റ​ത്തു​വെ​ച്ച് നാ​യു​ടെ ക​ടി​യേ​റ്റു. മാ​റ​ഞ്ചേ​രി സെ​ന്റ​റി​ന് സ​മീ​പം വ​ട്ടേ​കാ​ട്ടി​ൽ ഹ​സീ​ന, പ​രി​ച്ച​കം കോ​മു​ണ്ട​ത്തേ​ൽ ജു​ബൈ​രി​യ എ​ന്നി​വ​ർ റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ടി​യേ​റ്റ​ത്. മാ​റ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫി​സ് പ​രി​സ​ര​ത്ത് വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന ജു​ബൈ​രി​യ എ​ന്ന വീ​ട്ട​മ്മ​ക്കും ക​ടി​യേ​റ്റി​ട്ടു​ണ്ട്. കു​റ​ച്ചു​കാ​ല​ങ്ങ​ളാ​യി മാ​റ​ഞ്ചേ​രി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​വാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ​ല​വ​ട്ടം പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും പ​ഴ​യ ഭ​ര​ണ​സ​മി​തി ഒ​രു ന​ട​പ​ടി​യും കൈ​കൊ​ണ്ടി​ല്ലെ​ന്നും പു​തി​യ ഭ​ര​ണ സ​മി​തി​യെ​ങ്കി​ലും തെ​രു​വു​നാ​യ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ.