ഈ പദാര്‍ത്ഥങ്ങള്‍ കൂടുതലുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കരുത്; മുന്നറിയിപ്പുമായി പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി: പഞ്ചസാര, ഉപ്പ്, ഉയര്‍ന്ന അളവിലുള്ള കൊഴുപ്പ് (HFSS) എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പാക്കറ്റില്‍ മുന്നറിയിപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കണമെന്ന് ഇന്ത്യയിലെ 29 പൊതുജന ആരോഗ്യ ഉപഭോക്ത സംഘടനകളുടെ കൂട്ടായ്മ. പാക്കറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഉപ്പും പഞ്ചസാരയും കൊഴുപ്പും കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത് മുന്നറിയിപ്പായി പാക്കറ്റുകളില്‍ നല്‍കുന്നില്ലെന്നും കര്‍ശനമാക്കണെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് ഉത്പന്നങ്ങളും കഴിക്കുന്നത് ആരോഗ്യത്തെ അപകടകരമാം വിധമാണ് ബാധിക്കുന്നത്. വര്‍ധിച്ചുവരുന്ന ഇത്തരം കണ്ടെത്തലുകളാണ് മുന്നറിയപ്പ് ലേബലുകള്‍ നിര്‍ബന്ധമാക്കാന്‍ കാരണം.foods
നിരവധി രോഗങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് പ്രൊഫ കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞത്. മുന്നറിയിപ്പ് ലേബലുകള്‍ വളരെ ലളിതമാണ്, ഫലപ്രദവും തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ എ പി ഐ, പിഎച്ച്എഫ്ഐ, സിഎസ്ഇ, ഐപിഎച്ചഎ, കണ്‍സൂമര്‍ വോയ്സ്, ഡയബറ്റ്സ് ഇന്ത്യ തുടങ്ങിയ ഗ്രൂപ്പുകളും സംഘടനകളും പ്രസ്താവനയെ അനുകൂലിച്ചു. മുന്നറിയിപ്പ് ലേബലുകള്‍ ഇല്ലാതെ പൊതുജനങ്ങള്‍ ഇരുട്ടില്‍ തുടരുകയാണ്. വ്യവസായിക താത്പര്യങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിനുള്ള അവകാശത്തെ മറികടക്കരുതെന്ന് ഡോക്ടര്‍ അരുണ്‍ ഗുപ്ത പറഞ്ഞു.
ആഗോളതലത്തില്‍ സ്വയം നിയന്ത്രണം ഫലപ്രദമല്ല. കര്‍ശനമായ ഫ്രണ്ട് ഓഫ് പാക്ക് ലേബലിങ് നിയമങ്ങള്‍ ആവശ്യമാണ്. അവ നടപ്പിലാക്കുകയും വേണമെന്ന് സര്‍വേകളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിക്കുന്നതും അപര്യപ്തവുമായ ഫുഡ് ലേബലുകളില്‍ അടുത്തിടെ സുപ്രീം കോടതി ആശങ്ക വ്യക്തമാക്കിയിരുന്നു. മാഗി, കുര്‍ക്കുറെ തുടങ്ങിയ ഭക്ഷണ പാക്കറ്റുകളില്‍ ലേബലുകള്‍ ഇല്ലെന്ന ആശങ്കയും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2022 ലെ കരട് ഭേദഗതി ചെയ്യാനും കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
കുട്ടികളുടെ അമിത പഞ്ചസാര ഉപയോഗത്തെക്കുറിച്ചും എന്ത് കഴിക്കണമെന്നതിനെക്കുറിച്ചും അവരില്‍ അവബോധമുണ്ടാക്കും വിധം മന്‍കി ബാത്തില്‍ പ്രധാനമന്ത്രി സംസാരിക്കണമെന്ന് എന്എപിഐ ആവശ്യപ്പെട്ടു. സാംക്രമികേതര രോഗങ്ങളും വര്‍ധിച്ചു വരുന്ന അകാല മരണങ്ങള്‍ക്കും കാരണം എച്ചഎഫ്എസ്എസ് ഫുഡുകളുടെ അമിത ഉപയോഗമാണ്. അതിനാല്‍ ഇത്തരം മുന്നറിയിപ്പുകള്‍ നിര്‍ബന്ധമാക്കണമെന്ന് പൊതുജനാരോഗ്യ സംഘടനകള്‍ വ്യക്തമാക്കി. ദേശീയ കണക്കു പ്രകാരം മുതിര്‍ന്നവരില്‍ 28 ശതമാനവും അമിതഭാരവും പൊണ്ണത്തടിയുമുള്ളവരാണ്. നാലില്‍ ഒരു കുട്ടിക്ക് പ്രമേഹ രോഗം ബാധിക്കുന്നു. പാക്ക് ചെയ്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് കുട്ടികളില്‍ കൂടിവരുന്നുണ്ട്. ഇവയില്‍ കൂടിയ അളവില്‍ ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്.