‘പുനരധിവാസത്തെ കുറിച്ച് ഒന്നിച്ച് ചർച്ച ചെയ്യേണ്ട സമയത്ത് മറ്റൊരു ദുരന്തമാകരുത്’; കെ.യു ജെനീഷ് കുമാറിന് മറുപടിയുമായി അബിൻ വർക്കി’

KU Janeesh Kumar

കൊച്ചി: മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവരെ വിമർശിച്ച കെ.യു ജെനീഷ് കുമാർ എം.എൽ.എക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒരുമിച്ച് പ്രവർത്തിച്ചതിന് ശേഷം ജെനീഷ് കുമാർ നടത്തിയ പരാമർശം നിരുത്തവരാദപരവും രാഷ്ട്രീയ അശ്ലീലവുമാണ് എന്ന് അബിൻ വർക്കി പറഞ്ഞു.KU Janeesh Kumar

അബിൻ വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്:KU Janeesh Kumar

സാധ്യമായതെല്ലാം ചെയ്തു സൈന്യം വരെ അഭിമാനത്തോടെ മലയിറങ്ങിയ സ്ഥിതിക്ക് ഇനി കുത്തിത്തിരിപ്പ് നടത്താനുള്ള ജെനീഷ് കുമാറിനെ പോലെയുള്ള വിഷ ജന്തുക്കൾക്ക് മല കയറാം.

കഴിഞ്ഞ ജൂലൈ 30ന് വയനാട് ദുരന്തം നടന്ന നിമിഷം മുതൽ ഇന്ന് വരെ രാഷ്ട്രീയം മറന്ന് എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ്. സർക്കാരിനെ വിമർശിക്കേണ്ട പല വിഷയങ്ങൾ ഉണ്ടായിട്ടും അതിൽ നിന്നൊക്കെ മാറി പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന പ്രവർത്തനമാണ് വയനാട് നടന്നത്. യുവജന സംഘടനകൾ എല്ലാവരും അവർക്ക് സാധിക്കുന്ന രീതിയിൽ രക്ഷാപ്രവർത്തനത്തിനും റിലീഫ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. വൈറ്റ് ഗാർഡിന്റെ കാന്റീൻ പൂട്ടിയ വിഷയം പോലും രാഷ്ട്രീയ യുദ്ധത്തിലേക്ക് പോകാതെ നമ്മൾ എല്ലാവരും ചേർന്ന് പറഞ്ഞവസാനിപ്പിച്ചു. പക്ഷെ ഇന്ന് ജനീഷ് കുമാർ എം എൽ എ യുടെ പോസ്റ്റ്‌ തീർത്തും നിരുത്തരവാദപരവും പൊളിറ്റിക്കൽ അശ്ലീലവുമാണ്.

ഇതേ വരെ അങ്ങോട്ട് എത്തി നോക്കിയിട്ടില്ലാത്ത ജനീഷ് കുമാർ എന്തിന്റെ അടിസ്ഥാനത്തിലാണ് മുണ്ടക്കൈയിലെ രക്ഷാപ്രവർത്തകരെ അപമാനിക്കുന്നത്. സൈന്യം പോലും അവരാൽ ചെയ്യാവുന്ന എല്ലാം ചെയ്ത് മുണ്ടക്കൈയിൽ നിന്ന് മല ഇറങ്ങി. ഇപ്പോഴും യുവജനസംഘടന പ്രവർത്തകർ തുടരുകയാണ്. അപ്പോഴാണ് ഈ മാന്യ എം എൽ എ കുത്തിരുതിരിപ്പിന്റെ പുത്തൻ ഐഡിയയുമായി വന്നിരിക്കുന്നത്. താങ്കൾ ബിരിയാണിയും കോഴിക്കാലും എന്നൊക്കെ പറഞ്ഞു ആക്ഷേപിക്കുമ്പോൾ ഒന്നോർത്തോളൂ. ആയിരക്കണക്കിന് ജനങ്ങൾക്കും, ദുരിതാശ്വാസ പ്രവർത്തകർക്കും, ഉദ്യോഗസ്ഥർക്കും ദിവസങ്ങളോളം ഉറങ്ങാതെ കൃത്യ സമയത്ത് ഭക്ഷണം എത്തിച്ചു നൽകിയ പ്രവർത്തിയെയാണ് കോന്നിയിലെ ശീതികരിച്ച മുറിയുടെ കംഫർട് സോണിൽ ഇരുന്ന് ഉണ്ടുറങ്ങി ഫേസ്ബുക്കിലൂടെ അതിക്ഷേപിക്കുന്നത് എന്നത് ഓർക്കണം. യഥാർത്ഥത്തിൽ ആ ദുരന്തമുഖത്ത് മനസാക്ഷിയുള്ള, സേവനസന്നദ്ധരായ ആരും ഉറങ്ങിയിട്ടില്ല സർ. അത് കൊണ്ട് ദുരന്തം കഴിഞ്ഞ് നമ്മൾ പുനരധിവാസത്തെ കുറിച്ച് ഒന്നിച്ചു ചർച്ച ചെയ്യേണ്ട സമയത്ത് മറ്റൊരു ദുരന്തം ആകാതെ അങ്ങ് ശ്രദ്ധിക്കണം എന്ന് പ്രിയപ്പെട്ട ജനീഷ് കുമാർ എം.എൽ.എ യെ ഓർമിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *