ഡബിൾ ടച്ച്?: അൽവാരസിന്റെ പെനൽറ്റി കിക്ക് റദ്ദാക്കി; വിവാദം
മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ റയൽ മാഡ്രിഡും അത്‍ലറ്റിക്കോ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുന്നു.ലാലിഗയിലെ മാഡ്രിഡ് ഡെർബിയുടെ കോലാഹലങ്ങൾ അടങ്ങും മുമ്പാണ് ചാമ്പ്യൻസ് ലീഗിലും ഇരുവരും പോരടിച്ചത്. ബെർണബ്യൂവിലെ ആദ്യ പാദത്തിൽ റയൽ വിജയിച്ചപ്പോൾ മെട്രോപോളിറ്റാനോയിലെ രണ്ടാം പാദത്തിൽ അത്‍ലറ്റിക്കോക്ക് വിജയം. അഥവാ ഇരുപാദങ്ങളിലുമായി സ്കോർ 2-2. മത്സരം ഷൂട്ടൗട്ടിലേക്ക്.Alvarez’s
റയലിനായി കിക്കെടുത്ത എംബാപ്പെയും ബെല്ലിങ്ഹാമും ലക്ഷ്യത്തിലെത്തിച്ചു. അത്‍ലറ്റിക്കോക്കായി സൊരലോത്തും ലക്ഷ്യം കണ്ടു.അതലറ്റിക്കോക്കായി രണ്ടാം കിക്കെടുക്കാനെത്തിയത് ഹൂലിയൻ അൽവാരസ്.
കിക്കെടുത്ത അൽവാരസ് സ്ളിപ്പായി വീണെങ്കിലും പന്ത് വലയിലേക്ക്. പക്ഷേ അൽവാരസിന്റെ ആശ്വാസം നീണ്ടില്ല. ഡബിൾ ടച്ചുണ്ടെന്ന് കാണിച്ച് വാർ അധികൃതർ ആ കിക്ക് റദ്ദാക്കി. ഷൂട്ടൗട്ടിൽ അത്ലറ്റിക്കോ തോൽക്കുകയും ചെയ്തു.
Julian Alvarez penalty
അത് ഗോളായിരുന്നു അല്ലേയോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. നിയമ പ്രകാരം ഡബിൾ ടച്ച് ചെയ്താൽ കിക്ക് അയോഗ്യമാക്കും. വാർ പരിശോധനയിൽ അൽവാരസ് പന്തിനെ രണ്ടുവട്ടം സ്പർശിച്ചു
എന്ന കണ്ടെത്തലിലാണ് അൽവാരസിന് എതിരായി തീരുമാനമെടുത്തത്. ഒരു ക്ലോസ് കോൾ. കിക്കെടുക്കുന്നതിനിടെ സ്റ്റാൻഡിങ് ലെഗ് തട്ടിയിട്ടുണ്ട് എന്ന് വ്യക്തമാണ്. എന്നാൽ പന്ത് മൂവ് ചെയ്യുമ്പോൾ ടച്ചുണ്ടോ എന്നതിലാണ് അവ്യക്തത.
പക്ഷേ ഈ തീരുമാനം അത്‍ലറ്റിക്കോ കോച്ച് സിമിയോണിയെ ചൊടിപ്പിച്ചു. ‘‘ഞാനൊരിക്കലും പെനൽറ്റി വാറിലേക്ക് പോകുന്നത് കണ്ടിട്ടില്ല. വാർ അധികൃതർ ടച്ച് ചെയ്തത് കണ്ടിട്ടുണ്ട് എന്നതും ഞാൻ വിശ്വസിക്കുന്നില്ല. അത് ഡബിൾ ടച്ചായത് നിങ്ങൾ ആരെങ്കിലും കണ്ടോ? കണ്ട ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വരണം’’ -സിമിയോണി പ്രസ് മീറ്റിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാൽ റയൽ കോച്ച് കാർലോ ആഞ്ചലോട്ടി വിഷയം വാറിൽ തീർപ്പായി എന്നാണ് പ്രതികരിച്ചത്. അത് ഡബിൾടച്ചായത് താൻ കണ്ടെന്നാണ് റയൽ ഗോൾ കീപ്പർ തിബോ കോർട്ടോയുടെ പ്രതികരണം.
ലോകകപ്പിലേത് പോലെ ചാമ്പ്യൻസ് ലീഗ് പന്തിൽ ഇലക്ട്രോണിക് ചിപ്പുകൾ ഇല്ല. ദൃശ്യങ്ങളെയും കിക്ക് പോയന്റ് അളക്കുന്ന സോട്ട് ടെക്നോളജിയും തെളിവായെടുത്താണ് വാർ അധികൃതരുടെ തീരുമാനം.
എന്തായാലും ഈ വിഷയം ഫുട്ബോൾ ലോകത്ത് ഒരു പുതിയ ചർച്ച ഉയർത്തുമെന്ന് ഉറപ്പാണ്. മനപ്പൂർവ്വം അല്ലാതെയുള്ള ഡബിൾ ടച്ച് കിക്കുകൾ റദ്ദാക്കുന്ന നിയമം മാറ്റി ടീ ടീടേക്കിനുള്ള അവസരം നൽകണമെന്നും പലരും വാദിക്കുന്നു.ക്രിക്കറ്റിലേത് പോലെ സ്നിക്കോ മീറ്ററും ബാൾ ഡിഫ്ലക്ഷനുമെല്ലാം ഫുട്ബോളിലും സ്ഥിരമാകുമോ?പോയ യൂറോകപ്പിൽ സ്നിക്കോ മീറ്ററുണ്ടായിരുന്നു. ഓരോ സംഭവിവികാസങ്ങൾ ഉണ്ടാകുമ്പോൾ ഓരോ ടെക്നോളജി ഇംപ്ലിമെന്റ് ചെയ്യുന്നതാണ് ഫുട്ബോൾ ചരിത്രം.