‘കാലിനേറ്റ പരിക്ക് വകവെക്കാതെ രാജസ്ഥാൻ ക്യാമ്പിലെത്തി ദ്രാവിഡ്’; വീഡിയോ ഏറ്റെടുത്ത് ആരാധകർ
ജയ്പൂർ: ഐപിഎൽ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ അവസാനഘട്ട പരിശീലനത്തിലാണ് ടീമുകൾ. മുൻ ചാമ്പ്യൻമാരായ രാജസ്ഥാൻ റോയൽസ് ഇത്തവണ വലിയ പ്രതീക്ഷയിലാണ്. കാലിന് സാരമായ പരിക്കേറ്റിട്ടും റോയൽസ് ക്യാമ്പിലേക്ക് ക്രച്ചസിന്റെ സഹായത്തോടെയെത്തിയ രാഹുൽ ദ്രാവിഡിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞദിവസം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബെംഗളൂരുവിൽ നടന്ന മത്സരത്തിനിടെയാണ് ഇടതുകാലിന് പരിക്കേറ്റത്.Dravid
തുടർന്ന് മെഡിക്കൽ വാക്കിംഗ് ബൂട്ടിൽ ഇടതുകാൽ ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ ജയ്പൂരിൽ ക്യാമ്പ് നടക്കുന്നതിനാൽ പരിക്ക് മാറ്റിവെച്ച് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം.റോയൽസ് ക്യാപ്റ്റനും പരിശീലകനുമായിരുന്ന ദ്രാവിഡ് പിന്നീട് ദേശീയ ടീം പരിശീലകനായതോടെയാണ് ഫ്രാഞ്ചൈസി വിട്ടത്. കഴിഞ്ഞ ടി20 ലോകകപ്പോടെ ഇന്ത്യൻ കോച്ചിങ് റോളിൽ നിന്ന് മാറിയ താരം വീണ്ടും ഈ സീസൺ മുതൽ ഐപിഎല്ലിൽ പരിശീലക സ്ഥാനത്തേക്ക് മടങ്ങിയെത്തുകയായിരുന്നു.