മനം കുളിർപ്പിക്കാൻ തണ്ണീർ കൂജകൾ തയാർ
സ്കൂൾ കലോത്സവം തൃശൂരിൽ അരങ്ങേറുമ്പോൾ മനം കുളിർപ്പിക്കാൻ തണ്ണീർ കൂജകൾ ഒരുങ്ങി. പ്രകൃതിയോട് ഇണങ്ങിയ മൺപാത്രങ്ങൾ കൂടി കുടിവെള്ളത്തിനായി ഉപയോഗിച്ചാൽ അതിലേറെ ഗുണകരമാണ്.
കലോത്സവ വേദികളിലും ഇതിന്റെ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണയും മൺകൂജയിൽ തന്നെയാണ് കുടിവെള്ളം നൽകുന്നത്. വർഷങ്ങൾക്ക് മുമ്പ് കലോത്സവ വേദികളിൽ തണ്ണീർകൂജ എന്ന പദ്ധതിയിലൂടെ ആരംഭിച്ച കുടിവെള്ള വിതരണം ഇത്തവണ തൃശൂരിലെ വേദികളിലും തുടരുകയാണ്.
കലോത്സവത്തിന് ഉപയോഗിക്കുന്ന തണ്ണീർ കൂജ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ കെ.എസ്. സുമ, വിനോദ് മേച്ചേരി, സായൂജ് ശ്രീമംഗലം, റഫീഖ് മായനാട്, രൂപേഷ്, പ്രവീൺ, അഷറഫ് എന്നിവർ ചേർന്ന് കൈമാറി.
