യോട്ട് ജീവനക്കാർക്ക് ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ച് ദുബൈ

Dubai

ദുബൈ: ആഡംബര യോട്ടുകളിലെ ജീവനക്കാർക്ക് ദുബൈ മൾട്ടിപ്പ്ൾ എൻട്രി വിസ പ്രഖ്യാപിച്ചു. ആഢംബര യോട്ടുകളിലെ ക്രൂം അംഗങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ യു.എ.ഇയിലേക്ക് വരാൻ സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് പലവട്ടം ദുബൈയിൽ പ്രവേശിക്കാൻ കഴിയുന്ന മൾട്ടിപ്പിൾ എൻട്രി വിസ നൽകുന്നതെന്ന് GDRFA അധികൃതർ പറഞ്ഞു. വിസ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ദുബൈ ഹാർബറിൽ നടക്കുന്ന ബോട്ട് ഷോയിൽ ലഭ്യമാക്കുമെന്ന് അധികൃതർ പറഞ്ഞു. .Dubai

ആഡംബര ബോട്ട് ഉടമകളുടെ എൻട്രി, എക്സിറ്റുകൾ തടസ്സരഹിതമാക്കാൻ ലക്ഷ്യമിട്ട് ‘മൊബൈൽ മറീന’ എന്ന സംവിധാനത്തിനും ജി.ഡി.ആർ.എഫ്.എ തുടക്കമിട്ടിട്ടുണ്ട്. ദുബൈയുടെ മറീനകളിൽ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കും. യോട്ട് ഉടകൾക്ക് 30 സെക്കൻഡിനകം പ്രവേശന നടപടികൾ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *