വയനാട്ടിലെ സഹകരണ ബാങ്ക് നിയമന തട്ടിപ്പിൽ പരിശോധനയുമായി ഇഡി

Cooperative Bank

വയനാട് : വയനാട്ടിലെ സഹകരണ ബാങ്ക് നിയമന തട്ടിപ്പിൽ പരിശോധനയുമായി ഇഡി. തട്ടിപ്പിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ തേടി വയനാട് എസ്പിക്ക് ഇഡി കത്തയച്ചു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർക്കും കത്ത് നൽകിയിട്ടുണ്ട്.Cooperative Bank

പ്രാഥമിക അന്വേഷണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനയുടെ ഭാഗമായാണ് നടപടി. തട്ടിപ്പിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എം.എൻ വിജയന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സഹകരണ ബാങ്കിലെ നിയമനതട്ടിപ്പാണെന്നായിരുന്നു പരാതി.

Leave a Reply

Your email address will not be published. Required fields are marked *