എടവണ്ണ IOHSS ഇൽ ഞാർ ഞടീൽ ഉത്സവം നടത്തി
എടവണ്ണ: ഇസ്ലാഹിയ ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഹരിത സേന വളണ്ടിയർമാരും കൃഷിക്കൂട്ടം അംഗങ്ങളും ഞാർ നടീൽ ഉത്സവം നടത്തി.bതിരുവാലി കല്ലിടുംബിലെ മുജീബ് മാസ്റ്ററുടെ പാടശേഖരത്തിലാണ് ഞാർ ഞടീൽ നടത്തിയത്.
വളർന്നു വരുന്ന കുട്ടികളിൽ കൃഷിയെക്കുറിച്ചും കൃഷി രീതികളെ കുറിച്ചും അവബോധം നൽകാനും കൃഷിയെ അടുത്തറിയാനും മണ്ണിന്റെയും ചേറിന്റെയും ഗന്ധങ്ങൾ തിരിച്ചറിഞ് കൃഷിക്കനുയോജ്യമാകുന്നത് മനസിലാക്കാനും ആണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് എന്ന് പ്രധാന അദ്ധ്യാപകൻ K സുരേഷ് പറഞ്ഞു പറഞ്ഞു.
കുട്ടിൾകക്ക് പാടത്തിൽ ഇറങ്ങി ഞാർ സ്വന്തമായി ഞട്ടത് പുതിയ അനുഭവമായി മാറി. ഞാർ പാകൽ പാട്ട്, ഞാർ ഞടീൽ പാട്ട്, കള പറിക്കൽ പാട്ട്, കൊയ്ത്ത് പാട്ട്, മെതി പാട്ട് എന്നിവ കുട്ടികൾക്ക് കുടുംബശ്രീ പ്രവർത്തികർ പാടി പരിപാടികൾ അരങ്ങേറിയത്.
പ്രധാനധ്യാപകൻ കെ സുരേഷ്, PTA പ്രസിഡന്റ് CT ജമാൽ, വാർഡ് മെമ്പർ ഷാനി P, സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി റഷീദ്, PTA വൈസ് പ്രസിഡന്റ് ചെമ്മല മഹ്ബൂബ്,ഡെപ്യൂട്ടി HM സാഫിയ ബീഗം,സ്റ്റാഫ് സെക്രട്ടറി ശരീഫ് തുറക്കൽ , സി ടി. ജിൽഷാർ കരീം, മൻഹൽ വടക്കൻ, അജിത്ത് KP, ശാലീഖത്ത് ടീച്ചർ,അഭിലാഷ്, ഷരീഫ് മാസ്റ്റർ,എന്നിവർ നേതൃത്വം നൽകി.