എടവണ്ണ മണ്ഡലം ദൗത്യപഥം സമാപിച്ചു.

Edavanna mandalam dhouthyaptham

 

എടവണ്ണ: 2024 ജനുവരിയിൽ കരിപ്പൂരിൽ വെച്ച് നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എടവണ്ണ ഇസ്ലാഹീ സെന്ററിൽ വെച്ച് നടന്ന മണ്ഡലം സോണൽ പ്രീ കോൺ ‘ദൗത്യപഥം ‘ സമാപിച്ചു. (Edavanna mandalam dhouthyaptham)

സംഗമം കെ.എൻ.എം (മർക്കസുദ്ധഅവ) സംസ്ഥാന സെക്രട്ടറി കെ.പി അബ്ദുറഹിമാൻ സുല്ലമി ഉദ്ഘാടനം ചെയ്തു. ഡോക്ടർ അനസ് കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി. വെളിച്ചം സംസ്ഥാന ചെയർമാൻ എം.പി അബ്ദുൽ കരീം സുല്ലമി അധ്യക്ഷനായിരുന്നു. അബ്ദുൽ അസീസ് മദനി, വി.സി സക്കീർ ഹുസൈൻ മാസ്റ്റർ, അമീനുല്ല സുല്ലമി, വി.പി അഹമ്മദ് കുട്ടിമാസ്റ്റർ, ഫാതിമ ടീച്ചർ മേപ്പാടം, പി.വി അബ്ദുസമദ് മാസ്റ്റർ, ആയിശ അൽമാസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *