ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

Elderly man murdered by pouring acid in Idukki

ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. അന്യാർതൊളു സ്വദേശി സുകുമാരൻ ആണ് കൊല്ലപ്പെട്ടത്. പിതൃ സഹോദരിയായ കോട്ടയം സ്വദേശി തങ്കമ്മയാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണം. ഇന്നലെ വൈകിട്ടാണ് ആസിഡ് ആക്രമണം ഉണ്ടായത്. പിതൃസഹോദരിയുടെ സ്വർണം സുകുമാരൻ വാങ്ങി വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ വൈകിട്ടോടുകൂടിയാണ് തങ്കമ്മ വീട്ടിലെത്തുന്നത്. കൈയിൽ കരുതിയിരുന്ന ആസിഡ് സുകുമാരന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ സുകുമാരനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ആസിഡ് ആക്രമണത്തിൽ തങ്കമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ് തങ്കമ്മ.

Leave a Reply

Your email address will not be published. Required fields are marked *