മലപ്പുറം പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

Elephant attacks during wedding in Puthiyangadi, Malappuram; several injured

മലപ്പുറം: മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞു . ഭയന്നോടിയ നിരവധി ആളുകൾക്ക് പരിക്കേറ്റു. ഒരാളെ ആന തുമ്പിക്കെ കൊണ്ട് തൂക്കി എറിഞ്ഞു. ഇയാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പിന്നീട് ആനയെ തളച്ചതോടെ വലിയ അപകടം ഒഴിവായി. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേർച്ചയുടെ സമാപനദിവസമായ ഇന്നലെ രാത്രി 12.30 നാണ് സംഭവം .പുലർച്ചെ 2.15 ഓടെയാണ് ആനയെ തളച്ചത്.

Leave a Reply

Your email address will not be published. Required fields are marked *