ഉച്ചഭക്ഷണത്തിന് ശുദ്ധമായ വെളിച്ചെണ്ണയുണ്ടാക്കാൻ ഇ.എം.ഇ.എ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ വി​ഷ​ര​ഹി​ത പാ​ച​ക​ എ​ണ്ണയു​ണ്ടാ​ക്കാ​ന്‍ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളി​കേ​ര​മു​ണ​ക്കു​ന്നു 

കൊ​ണ്ടോ​ട്ടി: വി​ദ്യാ​ല​യ​ത്തി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ന്‍ മാ​യം ചേ​ര്‍ക്കാ​ത്ത ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ​യു​ണ്ടാ​ക്കാ​നൊ​രു​ങ്ങി കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍. വി​ദ്യാ​ല​യ​ത്തി​ലെ ദേ​ശീ​യ ഹ​രി​ത​ക​ര്‍മ സേ​ന പി.​ടി.​എ ക​മ്മി​റ്റി​യു​മാ​യി ചേ​ര്‍ന്നാ​ണ് മാ​തൃ​ക പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്.

വി​ദ്യാ​ല​യ​ത്തി​ല്‍ നേ​ര​ത്തെ ന​ട​പ്പാ​ക്കി​യ ‘ഒ​രു വി​ദ്യാ​ര്‍ഥി ഒ​രു തേ​ങ്ങ’ പ​ദ്ധ​തി​യി​ലൂ​ടെ സ്വ​രൂ​പി​ച്ച നാ​ളി​കേ​രം കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ട്ടി​യു​ണ​ക്കി കൊ​പ്ര​യാ​ക്കു​ക​യും ആ​ട്ടി​യെ​ടു​ത്ത് വെ​ളി​ച്ചെ​ണ​യാ​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി.

വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ത്തോ​ട്ടം, ഊ​ര്‍ജ സം​ര​ക്ഷ​ണ പ​രി​ശീ​ല​നം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും നേ​ര​ത്തെ ന​ട​പ്പാ​ക്കി​യി​രു​ന്നു. പ്ര​ഥ​മാ​ധ്യാ​പി​ക കെ.​എ​സ്. രോ​ഹി​ണി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി കോ​ഓ​ഡി​നേ​റ്റ​ര്‍ ബ​ഷീ​ര്‍ തൊ​ട്ടി​യ​ന്‍, സെ​ക്ര​ട്ട​റി മ​ഹേ​ശ്വ​ര്‍, അ​നു​രാ​ഗ്, ഋ​തു കാ​ര്‍ത്തി​ക്, പി. ​അ​ഭി​ന​വ്, കെ. ​ന​ജാ​ദ്, അ​ര്‍ല​റ്റ്, അ​ര്‍ച്ച​ന എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്.