എൻജിനീയറിങ്​ റാങ്ക്​ പട്ടിക: കോടതി റദ്ദാക്കിയ പരിഷ്ക്കാരം വീണ്ടും നടപ്പാക്കി ഉത്തരവ്


തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ റാ​​ങ്ക്​ പ​​ട്ടി​​ക ത​​യാ​​റാ​​ക്കു​​മ്പോ​​ൾ കേ​​ര​​ള സി​​ല​​ബ​​സി​​ൽ പ​​ഠി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ മാ​​ർ​​ക്ക്​ കു​​റ​​യു​​ന്ന സ​​മീ​​ക​​ര​​ണ പ്ര​​ക്രി​​യ​​യി​​ൽ മാ​​റ്റം വ​​രു​​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. പ്ല​സ് ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് റാ​ങ്ക് പ​ട്ടി​ക​ക്കാ​യി പ​രി​ഗ​ണി​ക്കു​മ്പോ​ൾ മാ​ത്‍സി​ന് ഉ​യ​ർ​ന്ന വെ​യ്റ്റേ​ജും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന​നു​സൃ​ത​മാ​യി പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ പ്രൊ​സ്പെ​ക്ട​സി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ക​ഴി​ഞ്ഞ ത​വ​ണ ഹൈ​കോ​ട​തി ഇ​ട​പെ​ട​ലി​ൽ റാ​ങ്ക് പ​ട്ടി​ക വ​രെ റ​ദ്ദാ​ക്കു​ന്ന​തി​ൽ ക​ലാ​ശി​ച്ച പ​രി​ഷ്ക്ക​ര​ണ​മാ​ണ് ഇ​ത്ത​വ​ണ നേ​ര​ത്തെ ത​ന്നെ ഉ​ത്ത​ര​വി​റ​ക്കി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ പ്രോ​സ്പെ​ക്ട​സ് പ്ര​സി​ദ്ധീ​ക​രി​ച്ച് പ​രീ​ക്ഷ​യും പൂ​ർ​ത്തി​യാ​യ ശേ​ഷം കൊ​ണ്ടു​വ​ന്ന പ​രി​ഷ്ക്ക​ര​ണ​ത്തി​നെ​തി​രെ സി.​ബി.​എ​സ്.​ഇ വി​ദ്യാ​ർ​ത്ഥി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​ക്കി​യ​ത്.

സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച ഇ​ന്റേ​ണ​ൽ സ​മി​തി​യു​ടെ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ചാ​ണ് മാ​റ്റം എ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. വ്യ​​ത്യ​​സ്ത ബോ​​ർ​​ഡു​​ക​​ൾ​​ക്ക്​ കീ​​ഴി​​ൽ പ്ല​​സ്​ ടു ​​പ​​രീ​​ക്ഷ​ പാ​സാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ മാ​​ർ​​ക്ക്​ പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ഴു​​ണ്ടാ​​കു​​ന്ന ഏ​​റ്റ​​ക്കു​​റ​​ച്ചി​​ൽ പ​​രി​​ഹ​​രി​​ക്കാ​​ൻ ത​​മി​​ഴ്​​​നാ​​ട്ടി​​ലേ​​തി​​ന്​ സ​​മാ​​ന​​മാ​​യ സ​​മീ​​ക​​ര​​ണ രീ​​തി​​യാ​​ണ്​ പു​തി​യ ഉ​ത്ത​ര​വി​ലും ഉ​ൾ​പെ​ടു​ത്തി​യ​ത്.

ഇ​തി​ന് നേ​ര​ത്തെ മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു. 2011ൽ ​​കൊ​​ണ്ടു​​വ​​ന്ന നി​​ല​​വി​​ലു​​ള്ള ​സ​​മീ​​ക​​ര​​ണ രീ​​തി​​യി​​ലൂ​​ടെ സം​​സ്ഥാ​​ന സി​​ല​​ബ​​സി​​ൽ പ്ല​​സ്​ ടു ​​പാ​​സാ​​യ വി​​ദ്യാ​​ർ​​ഥി​​ക്ക്​ 25 മാ​​ർ​​ക്ക്​ വ​​രെ കു​​റ​​ഞ്ഞി​​രു​​ന്നു. പു​​തി​​യ രീ​​തി​​യി​​ലൂ​​ടെ ഏ​തെ​ങ്കി​ലും ബോ​ർ​ഡി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ത്ഥി​ക്ക് മാ​​ർ​​ക്ക്​ കു​​റ​​യു​​ന്ന സാ​​ഹ​​ച​​ര്യം പൂ​​ർ​​ണ​​മാ​​യും ഒ​​ഴി​​വാ​​കും.