കർഷക നേതാക്കൾ ഇടപെട്ടു; മെഡലുകൾ ഗംഗയിൽ ഒഴുക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ഗുസ്തി താരങ്ങൾ

ഹരിദ്വാര്‍: മെഡലുകൾ ഗംഗയിൽ ഒഴുക്കിയുള്ള പ്രതിഷേധത്തിൽ നിന്നും താൽകാലികമായി പിന്മാറി ഗുസ്തി താരങ്ങൾ. ഹരിദ്വാറിലെത്തിയ ക‍ര്‍ഷക നേതാക്കളുടെ അഭ്യ‍ർത്ഥന മാനിച്ചാണ് താരങ്ങൾ സമരത്തിൽ നിന്നും താൽക്കാലികമായി പിൻമാറിയത്.

ഭാ​ര​തീ​യ കി​സാ​ൻ യൂ​ണി​യ​ൻ നേ​താ​വ് ന​രേ​ഷ് ടി​കാ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഹ​രി​ദ്വാ​റി​ൽ ഗു​സ്തി​താ​ര​ങ്ങ​ളു​ടെ അ​ടു​ത്തെ​ത്തി ആ​ശ്വ​സി​പ്പി​ച്ചാ​ണ് അ​വ​രെ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ​നി​ന്നും പി​ന്തി​രി​പ്പി​ച്ച​ത്.

കായിക താരങ്ങളോട് അഞ്ച് ദിവസം സമയം തരണമെന്നും പ്രശ്നപരിഹാരത്തിന് ഇടപെടലുണ്ടാകുമെന്നും കർഷക നേതാക്കൾ അറിയിച്ചു. ഈ അഭ്യ‍ർത്ഥന പരിഗണിച്ചാണ് താരങ്ങൾ പിൻമാറിയത്.

സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഹരിദ്വാറിലെത്തിയിരുന്നു. വൈകാരികമായ ദൃശ്യങ്ങളാണ് ഇവിടെ അരങ്ങേറിയത്. മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കരഞ്ഞാണ് ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തിയത്.

​അതേസമയം ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ക്രി​ക്ക​റ്റ് താ​രം അ​നി​ൽ കും​ബ്ലെ. ഗു​സ്തി താ​ര​ങ്ങ​ളു​ടെ പ്ര​ശ്നം എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​നി​ൽ കും​ബ്ലെ ആ​വ​ശ്യ​പ്പെ​ട്ടു. ട്വിറ്ററിലൂടെയായിരുന്നു കുംബ്ലെയുടെ പ്രതികരണം. ഇതാദ്യമായാണ് ക്രിക്കറ്റില്‍ നിന്നും ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയരുന്നത്.

”മേ​യ് 28ന് ​ന​മ്മു​ടെ ഗു​സ്തി​ക്കാ​ർ​ക്കു​നേ​രെയുണ്ടായ ബ​ല​പ്ര​യോ​ഗ​ത്തെ കു​റി​ച്ച് കേ​ട്ട​പ്പോ​ൾ ഞെ​ട്ടി​പ്പോ​യി. ശ​രി​യാ​യ സം​വാ​ദ​ത്തി​ലൂ​ടെ എ​ന്തും പ​രി​ഹ​രി​ക്കാം. എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​”-കും​ബ്ലെ ട്വീ​റ്റ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *