ക്വാറിക്കെതിരായ പ്രതിഷേധത്തിനിടെ പതിനഞ്ചുകാരന് പൊലീസ് മർദനം; ബാലാവകാശ കമ്മീഷന് പരാതി നൽകി കുടുംബം
കോഴിക്കോട്: ക്വാറിക്കെതിരായ പ്രതിഷേധത്തിനിടെ പതിനഞ്ചുകാരന് പൊലീസ് മർദനം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിനിടെയും സ്റ്റേഷനിലെത്തിച്ചും മർദിച്ചെന്നാണ് പരാതി. വിഷയത്തിൽ കുടുംബം ബാലാവകാശ കമ്മീഷന് പരാതി നൽകി.protest
ഇന്നലെ നടന്ന പുറക്കാമല ക്വാറി പ്രതിഷേധത്തിനിടെയിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. ക്വാറിയിലേക്ക് പൊലീസ് കാവലിൽ എത്തിയ തൊഴിലാളികളെ നാട്ടുകാർ തടഞ്ഞിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടയിലാണ് പൊലീസ് 15കാരനെ മർദിച്ചതെന്നാണ് പരാതി. കുട്ടിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകയും അവിടെ വെച്ച് വീണ്ടും പൊലീസ് മർദിച്ചതായും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു.