സിനിമ–സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
കൊച്ചി: സിനിമ–സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. അതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.Vishnu