‘ആദ്യം ഒരുവശത്തേക്കു ചരിഞ്ഞു, പിന്നാലെ തലകീഴായി മറിഞ്ഞു’-ആഴക്കയത്തിലേക്ക് മുങ്ങി ഇരുനില ബോട്ട്

താനൂർ: ഒട്ടുംപുറം തൂവൽതീരത്ത് പൂരപ്പുഴയിൽ അപകടത്തിൽപെട്ടത് ഇരുനില ബോട്ട്. അവധിദിവസമായ ഞായറാഴ്ച വിനോദസഞ്ചാരത്തിന്റെ ഭാഗമായി നാട്ടുകാരുമായി പുറപ്പെട്ട ബോട്ടാണ് പുഴയിൽ തലകീഴായി മറിഞ്ഞത്. ബോട്ടിൽ അനുവദനീയമായതിലും കൂടുതൽപേരുണ്ടായിരുന്നുവെന്നാണ് വിവരം. നാൽപതു മുതൽ അറുപതു വരെ പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചനയെന്ന് ഉദ്യോസ്ഥർ പറയുന്നു. 39 പേർക്ക് ടിക്കറ്റ് നിൽകിയതായി വ്യക്തമായിട്ടുണ്ട്.

Also Read: താനൂര്‍ ബോട്ടപകടം; മരണം 21 ആയി

 

രാത്രി ഏഴു മണിയോടെയാണ് ബോട്ട് അവസാന ട്രിപ്പ് ആരംഭിച്ചത്. കരയിൽനിന്ന് അര കിലോമീറ്ററോളം മുന്നോട്ടുപോയ ശേഷം ബോട്ട് ഒരു വശത്തേക്ക് ചരിയുകയായിരുന്നു. ഇതോടെ യാത്രക്കാർ ആ വശത്തേക്ക് മാറി. പിന്നാലെയാണ് നിയന്ത്രണം വിട്ട് ബോട്ട് തലകീഴായി മറിഞ്ഞത്.

ബോട്ടിലുണ്ടായിരുന്ന കുട്ടികളിൽ മിക്കവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഒരാൾ വെളിപ്പെടുത്തിയത്. നല്ല ആഴമുള്ള സ്ഥലത്താണ് ബോട്ട് മറിഞ്ഞത്. രണ്ടു നിലയുള്ള ബോട്ട് പൂർണമായും

അപകടത്തിൽ മരണം 21 ആയി. താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ ആറു കുട്ടികളും ഉൾപ്പെടും. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ബോട്ട് വെട്ടിപ്പൊളിച്ചും ബാക്കിയുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

Also Read: താനൂര്‍ ബോട്ടപകടം; മരണം സ്ഥിരീകരിച്ചവര്‍

വൈകീട്ട് ഏഴു മണിയോടെയാണ് ബോട്ട് തലകീഴായി മറിഞ്ഞത്. ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. നാൽപതിലേറെപേർ അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നതായി സൂചനയുണ്ട്. ആറു മണിവരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നത്. എന്നാൽ, ഏഴു മണിയോടെയാണ് ബോട്ട് സർവീസ് ആരംഭിച്ചത്.

One thought on “‘ആദ്യം ഒരുവശത്തേക്കു ചരിഞ്ഞു, പിന്നാലെ തലകീഴായി മറിഞ്ഞു’-ആഴക്കയത്തിലേക്ക് മുങ്ങി ഇരുനില ബോട്ട്

Leave a Reply

Your email address will not be published. Required fields are marked *