നാലര ടണ്ണോളം നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന നാലര ടണ്ണോളം പുകയില ഉൽപന്നങ്ങൾ പിടികൂടി. സംഭവത്തിൽ പാലക്കാട് പൊൽപ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടിൽ രമേശ് വി (47) അറസ്റ്റിലായി.
4205.520 കിലോഗ്രാമാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്. പുകയില ഉൽപന്നങ്ങൾ കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു.
എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റ്റ്റീവ് ഓഫീസർമാരായ പ്രജീഷ് എ.സി, ബിനുമോൻ എ., ബിനുമോൻ എ.എം, സിവിൽ എക്സൈസ് ഓഫീസർ ജിതിൻ പി.പി എന്നിവരുമുണ്ടായിരുന്നു.
