മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു

Four people died after being struck by lightning in Mankada, Malappuram

മലപ്പുറം: മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ആറ് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രണ്ട് പേര്‍ കൊണ്ടു പോകുന്ന വഴി മരിച്ചു. രണ്ട് പേര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. റഹീസ്(21), ഫഹദ്(22), സിയാദ്(16), ബഹാസ്

(18) എന്നിവരാണ് മരിച്ചത്. റോഷന്‍, ഇഷാദ് എന്നിവരാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. ആനക്കയം പഞ്ചായത്തിലെ പന്തല്ലൂർ ഹിൽസ് വ്യൂ പോയിൻറായിലാണ്അപകടം. ഏഴ് പേരാണ് ഇടിമിന്നലേല്‍ക്കുമ്പോള്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്.

അതേസമയം, കനത്തമഴയില്‍ കൊല്ലത്തും എറണാകുളത്തും നാശനഷ്ടമുണ്ടായി. കൊല്ലത്ത് മണ്ണിടിച്ചിലില്‍ സര്‍വീസ് സ്റ്റേഷന്‍ കെട്ടിടം തകര്‍ന്നു.കെട്ടിടത്തിനകത്തെ വാഹനത്തിനുള്ളില്‍ തൊഴിലാളി കുടുങ്ങി. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമംതുടരുകയാണെന്ന്ഫയര്‍ഫോഴ്‌സ് അറിയിച്ചു. പുനലൂര്‍ നെല്ലിപ്പള്ളി പമ്പിന് സമീപമാണ് അപകടം.

ശക്തമായ കാറ്റിലും മഴയിലും എറണാകുളം കോതമംഗലത്തും മൂവാറ്റുപുഴയിലും കനത്ത നാശമുണ്ടായി. കുട്ടമ്പുഴ, കുറ്റിയാംചാല്‍ ഭാഗത്ത് വീടുകള്‍ക്കാണ്് നാശനഷ്ടം സംഭവിച്ചത്. മരങ്ങളും കടപുഴകി

കുറ്റിയാംചാല്‍ സ്വദേശി ലിജോയുടെ വീടിന്റെ മേല്‍ക്കൂര കാറ്റത്ത് പറന്നു പോയി.മൂവാറ്റുപുഴ പി.ഒ ജങ്ഷനില്‍ വാഹന ഷോറൂമി?െന്റ മേല്‍ക്കൂര ഭാഗികമായി നിലംപതിച്ചു. നിരവധി കാറുകള്‍ക്ക് കേടുപാട്. ഫോർട്ട്‌ കൊച്ചിയിൽ ശക്തമായ മഴയിൽ മരം വീണ് വാഹനങ്ങൾ തകർന്നു.മൂന്ന് ഓട്ടോയും ഒരു സ്കൂട്ടറുമാണ്അപകടത്തിൽപെട്ടത്.ആളുകൾക്ക് പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *