കാട്ടുതേനീച്ചയുടെ കുത്തേറ്റ് നാല് പേർക്ക് പരിക്കേറ്റു

മഞ്ചേരി: ചെരണിയിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് നാല് പേർക്ക് പരിക്കേറ്റു. യു.കെ. മുഹമ്മദ് സാബിത്ത് (15), അത്തിമണ്ണിൽ അബ്ദുൽ സലാം (47), മകൻ ആദിൽ മുഹമ്മദ് (16), എ.എം. ഹുസൈൻ (35) എന്നിവർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ചെരണി പ്ലൈവുഡ് റോഡ്, ചെമ്മരം ഭാഗത്താണ് സംഭവം. നടന്നുപോകുന്നതിനിടെയാണ് ഇവർക്ക് കുത്തേറ്റത്. തിങ്കളാഴ്ച രാത്രിയിലും ഒരാൾക്ക് കുത്തേറ്റിരുന്നു. പ്രദേശത്ത് തേനീച്ചയുടെ കൂടൊന്നും കണ്ടെത്താനായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
