ജിഎം യുപിഎസ് മുണ്ടമ്പ്രയിൽ ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് ഉദ്ഘാടനം ചെയ്തു.
മുണ്ടമ്പ്ര: ജിഎം യുപിഎസ് മുണ്ടമ്പ്രയിൽ പുതുതായി നിർമ്മിച്ച ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റിന്റെ ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി നിർവഹിച്ചു. വാർഡ് മെമ്പർ രതീഷ് കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷൈൻ പി ജോസ് സ്വാഗതവും പിടിഎ പ്രസിഡണ്ട് സുലൈമാൻ, എസ് എം സി ചെയർമാൻ ഉമറുൽ ഫാറൂഖ് എന്നിവർ ആശംസകളും മനോജ് മാസ്റ്റർ നന്ദിയും അർപ്പിച്ചു.