സ്വര്‍ണം ഫെബ്രുവരി മാസത്തില്‍ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍; ഇന്നത്തെ വിലയറിയാം…
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 80 രൂപ എന്ന നിരക്കിലാണ് സ്വര്‍ണത്തിന് വിലയിടിഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 46080 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5760 രൂപയും നല്‍കേണ്ടി വരും. ഇതോടെ ഫെബ്രുവരി മാസത്തില്‍ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇന്ന് സ്വര്‍ണമെത്തി.
ശനിയാഴ്ച മുതല്‍ മാറ്റമില്ലാതെ തുടര്‍ന്ന നിരക്കിലാണ് ഇന്ന് ഇടിവുണ്ടായിരിക്കുന്നത്.46,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. ഗ്രാമിന് 5770 രൂപ നല്‍കണം.ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില.
ഫെബ്രുവരി രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ഏറിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവിലയില്‍ 10 ദിവസത്തിനിടെ ഏകദേശം 500 രൂപയുടെ കുറവാണ് ഉണ്ടായത്.