പുതിയ റെക്കോഡിട്ട് പൊന്ന്

Is it wise to buy gold now? Gold prices have fallen again

കൊച്ചി: സംസ്ഥാനത്ത് സ്വർണവില 82,000 ​രൂപ കടന്നു. ഗ്രാമിന്റെ വില 75 രൂപ വർധിച്ച് 10,280 രൂപയായി ഉയർന്നു. പവന് 600 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 82,240 രൂപയായി ഉയർന്നു. 18കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ വർധിച്ച് 8440 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. അതേസമയം, ആഗോള വിപണിയിൽ സ്വർണവിലയിൽ വർധനവുണ്ടായി.

40 ഡോളറിന്റെ വർധയാണ് മഞ്ഞലോഹത്തിന് ഉണ്ടായത്. 3,684.75 ഡോളറയാണ് വില ഉയർന്നത്. യു.എസിൽ സ്വർണത്തിന്റെ ഭാവിവിലകളും ഉയർന്നിട്ടുണ്ട്. 0.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 3,705 ഡോളറായാണ് വില ഉയർന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വായ്പ പലിശനിരക്കുകൾ കുറച്ചത് മൂലം സ്വർണവിലയിൽ വൻ വർധനവുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ, ലാഭമെടുക്ക് ശക്തമായതും യു.എസിൽ നിലനിൽക്കുന്ന പണപ്പെരുപ്പം മൂലം ഇനി നിരക്ക് കുറക്കലിനുള്ള സാധ്യത വിരളമാണെന്ന നിക്ഷേപകരുടെ വിലയിരുത്തലും സ്വർണവിലയെ സ്വാധീനിച്ചു. ആഗോള സാമ്പത്തികസാഹചര്യങ്ങൾ തന്നെയാവും വരും ദിവസങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.

അതേസമയം, കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 10,205 രൂപയായാണ് വില വർധിച്ചത്. പവന് 120 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 81,640 രൂപയായാണ് വില വർധിച്ചത്. ആഗോളവിപണിയിൽ കഴിഞ്ഞ ദിവസം സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായില്ല

Leave a Reply

Your email address will not be published. Required fields are marked *