സ്വർണവില കുറഞ്ഞു

കൊച്ചി: തുടർച്ചയായ വർധനവിനിടെ സ്വർണവില ഇന്ന് കുറഞ്ഞു. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. യഥാക്രമം 1,05,680 രൂപയും 13210 രൂപയുമാണ് ഇന്നത്തെ വില.

വൻ ഇടിവിന് ശേഷം തുടർച്ചയായി മൂന്നു ദിവസം സ്വർണവില കൂടിയിരുന്നു. ഗ്രാമിന് 95 രൂപ വർധനവാണ് ഇന്ന​ലെ രേഖപ്പെടുത്തിയത്. പവന് 760 രൂപ ഉയർന്ന് 1,06,040 ആയിരുന്നു. ഗ്രാമിന് 13,255 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. ശനിയാഴ്ച ഗ്രാമിന് 13,160 രൂപയും പവന് 1,05,280 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച പവന് 1,05,200 രൂപയും ഗ്രാമിന് 13150 രൂപയുമായിരുന്നു.

രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 44.34 ഉയർന്ന് ഔൺസിന് 4,111.36 ഡോളറിലും, സ്പോട്ട് സിൽവർ 1.32 ഉയർന്ന് 53.01 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.

യു.എസ്-ഇറാൻ അനിശ്ചിതത്വങ്ങൾ, ക്രൂഡ് ഓയിൽ വിലയിലെ വ്യതിയാനങ്ങൾ, യു.എസ് ഫെഡറൽ റിസർവിന്‍റെ പലിശ നിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ എന്നിവ കാരണം സ്വർണ, വെള്ളി വിലകളിൽ വലിയ രീതിയിലുള്ള ഉലച്ചിലുകൾ തുടരുകയാണ്.

അതിനിടെ, ഈ വർഷം അവസാനത്തോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 46 ശതമാനത്തിലധികം ഉയർന്ന് ഔൺസിന് 6,000 ഡോളറിലെത്തുമെന്നാണ് ആഗോള നിക്ഷേപ ബാങ്കായ ജെ.പി. മോർഗന്റെ പുതിയ പ്രവചനം. ഇത് യാഥാർഥ്യമായാൽ കേരളത്തിൽ പവന് 50000 രൂപയോളമാണ് കൂടുക. ഇതോടെ സ്വർണവില പവന് 1.5 ലക്ഷം കടക്കുമെന്ന ആശങ്കയും ചർച്ചകളും വിപണിയിൽ ശക്തമായിരിക്കുകയാണ്.

നവംബറിലെ സ്വർണവില (പവനിൽ)

01: 1,01,840

02: 1,02,200

03. 1,02,400

04. 1,02,600 (morning)

04. 1,04,720

05. 1,07,080

06. 1,07,080

06. 1,05,120

06. 1,05,200

07. 1,05,280

09. 1,06,040

10. 1,05,680

ഒക്ടോബറിലെ സ്വർണവില (പവനിൽ)

01: 1,09,440

02: 1,10,200

03: 1,09,400

04: 1,09,400

05: 1,09,400

06: 1,09,280

07: 1,09,680

8: 109680

9: 1,10,520

10: 1, 11,040

12: 1,107,20 (രാവിലെ)

12: 1,09,760 (ഉച്ച)

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17. 1,08,280

18. 1,08,280

19: 1,08,560

19: 1,07,920 (രാവിലെ)

19: 1,07,120 (ഉച്ച)

20: 1,07,120

21: 1,07,120

22: 1,05,880

23: 1,04,480

24: 1,04,480

25: 1,04,680

26: 1,04,680

27: 1,05,080

28: 1,05,560

29: 1,05,560

30: 1,04,320

31: 1,01,840