സ്വർണവിലയിൽ വൻ വീഴ്ച, വൻ കുതിപ്പ്; കഴിഞ്ഞവാരം വിപണിയിൽ അപ്രതീക്ഷിത ചാഞ്ചാട്ടം

കൊച്ചി: പോയവാരം വൻ വീഴ്ചക്കും കുതിപ്പിനും സാക്ഷ്യം വഹിച്ച് സ്വർണവിപണി. നവംബർ ഒന്നു മുതൽ ഏഴുവരെയുള്ള ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ഒക്ടോബർ അവസാനത്തോടെ കുത്തനെ ഇടിഞ്ഞ വില നവംബർ ആദ്യവാരം അതിവേഗം ഉയർന്നു. എന്നാൽ, ഈ കുതിപ്പിന് പിന്നാലെ വീണ്ടും താഴ്ന്നു.

ഒക്ടോബറിൽ വലിയ ഇടിവോടെയാണ് സ്വർണവിപണി അവസാനിച്ചത്. ഒക്ടോബർ പത്തിന് 1,11,040 രൂപയിലെത്തിയ സ്വർണം 31ന് 1,01,840 രൂപയായി കുറഞ്ഞു. 20 ദിവസത്തിനിടെ പവന് 9,200 രൂപയാണ് ഇടിഞ്ഞത്.

നവംബർ ഒന്നിനും ഇതേവില തുടർന്നതോടെ, ഇനിയും ഇടിയുമെന്ന പ്രതീക്ഷ വിപണിയിൽ പരന്നുതുടങ്ങി. 2013ലെ വൻ ഇടിവ് ആവർത്തിച്ചേക്കുമെന്ന നിരീക്ഷണവും വ്യാപാരികൾ പങ്കുവെച്ചു. എന്നാൽ, രണ്ടാം തീയതി 360 രൂപ ഉയർന്ന് 1,02,200 രൂപയായി. മൂന്നിന് വീണ്ടും 200 രൂപ കൂടി. നാലിന് രാവിലെ 1,02,600 രൂപയിലെത്തി. നാലിന് ഉച്ചയ്ക്കുശേഷം വിപണിയിൽ വലിയ മാറ്റമുണ്ടായി. ഒറ്റയടിക്ക് 2,120 രൂപ ഉയർന്ന് പവൻ വില 1,04,720 രൂപയിലെത്തി. അഞ്ചിന് വീണ്ടും 2,360 രൂപ കൂടി. ഇതോടെ പവന് 1,07,080 രൂപയായി. നവംബറിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അഞ്ചു ദിവസത്തിനിടെ പവന് 5,240 രൂപയാണ് വർധിച്ചത്. സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ഈ കുതിപ്പ് തിരിച്ചടിയായി.

എന്നാൽ, ആറിന് ഉച്ചയ്ക്കുശേഷം വില വീണ്ടും കുത്തനെ ഇടിഞ്ഞു. രാവിലെ 1,07,080 രൂപയായിരുന്ന പവൻ വില ഉച്ചയ്ക്കുശേഷം 1,05,200 രൂപയായി കുറഞ്ഞു. ഒറ്റയടിക്ക് 1,880 രൂപയുടെ ഇടിവ്. ഏഴിന് 80 രൂപ ഉയർന്ന് 1,05,280 രൂപയിലെത്തി.

ഇതോടെ നവംബർ ആദ്യവാരം അവസാനിക്കുമ്പോൾ പവന് 1,05,280 രൂപയായി. ഒരാഴ്ചയ്ക്കിടെ ആകെ 3,440 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയേക്കാൾ 1,800 രൂപ കുറവിലാണ് വിപണി അവസാനിച്ചത്.

ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 1,05,280 രൂപയും ഗ്രാമിന് 13,160 രൂപയുമാണ് വില. പണിക്കൂലിയും ജി.എസ്.ടിയും ഉൾപ്പെടുമ്പോൾ ആഭരണം വാങ്ങാൻ 1,20,000 രൂപയോളം നൽകേണ്ടിവരും.

നവംബറിലെ സ്വർണവില (പവൻ)

1: 1,01,840 (മാസത്തിലെ ഏറ്റവും കുറഞ്ഞ വില)

2: 1,02,200

3: 1,02,400

4 (രാവിലെ): 1,02,600

4 (ഉച്ചയ്ക്ക്): 1,04,720

5: 1,07,080 (മാസത്തിലെ ഏറ്റവും ഉയർന്ന വില)

6 (രാവിലെ): 1,07,080 (മാസത്തിലെ ഏറ്റവും ഉയർന്ന വില)

6 (ഉച്ചയ്ക്ക്): 1,05,200

7: 1,05,280

8: 1,05,280

ഒക്ടോബറിലെ സ്വർണവില (പവൻ)

1: 1,09,440

2: 1,10,200

3: 1,09,400

4: 1,09,400

5: 1,09,400

6 (രാവിലെ): 1,09,280

6 (വൈകീട്ട്): 1,10,160

7: 1,09,680

8: 1,09,680

9: 1,10,520

10: 1,11,040 (മാസത്തിലെ ഏറ്റവും ഉയർന്ന വില)

11: 1,11,040 (മാസത്തിലെ ഏറ്റവും ഉയർന്ന വില)

12 (രാവിലെ): 1,10,720

12 (വൈകീട്ട്): 1,09,760

13: 1,09,480

14: 1,08,720

15: 1,08,120

16: 1,08,120

17: 1,08,280

18: 1,08,280

19: 1,08,560

20 (രാവിലെ): 1,07,920

20 (ഉച്ചയ്ക്ക്): 1,07,120

21: 1,07,120

22: 1,05,880

23: 1,04,480

24: 1,04,560

25: 1,04,560

26: 1,04,680

27: 1,05,080

28: 1,05,560

29: 1,05,560

30: 1,04,320

31: 1,01,840 (മാസത്തിലെ ഏറ്റവും കുറഞ്ഞ വില)