സ്വർണ്ണം, വെള്ളി, പ്ലാറ്റിനം വില കുറയും

ബജറ്റ് പ്രഖ്യാപനത്തിൽ സ്വര്‍ണം, വെള്ളി,പ്ലാറ്റിനം വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറയും. പ്ലാസ്റ്റിക്കിൻ്റെ കസ്റ്റംസ് തിരുവ കൂട്ടും. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില ഉയരും. സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാൻ നികുതിയിളവ് നൽകും.

മത്സ്യങ്ങൾക്കുള്ള തീറ്റ ഉൾപ്പടെ 3 ഉല്‍പന്നങ്ങള്‍ക്ക് നികുതി കുറയ്ക്കും. ചെമ്മീൻ തീറ്റയ്ക്ക് ഉൾപ്പടെ വില കുറയ്ക്കും.ക്യാൻസർ ചികിത്സയ്ക്ക് ആവശ്യമായ 3 മരുന്നുകളുടെ കസ്റ്റംസ് തിരുവ ഒഴിവാക്കി. മൊബൈൽ ഫോൺ ചാർജറുകൾ എന്നിവയുടെ വില കുറയും. അമോണിയം നൈട്രേറ്റിന് വില കുറയും. 20 ധാതുക്കളുടെ കസ്റ്റംസ് തിരുവ കുറച്ചു. എക്സ്റേ ടൂബുകൾക്കും മെഷീനുകൾക്കും വില കൂടും.

Read Alsoജനപ്രിയ പദ്ധതികളൊന്നുമില്ലാതെ കേന്ദ്രബജറ്റ്; കേരളത്തെ വീണ്ടും തഴഞ്ഞു, ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം

കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധന വിനിമയത്തെ നികുതിയിൽ നിന്ന് ഒഴിവാക്കും.നികുതിദായകരിൽ മൂന്നിൽ 2 പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചു. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ലെന്നും മന്ത്രി അറിയിച്ചു.

 

 

Gold, silver and platinum prices will fall

Leave a Reply

Your email address will not be published. Required fields are marked *