തൃശൂരിൽ സ്വർണത്തൊഴിലാളികളെ കുത്തിപ്പരിക്കേൽപിച്ച് 40 ലക്ഷത്തിന്റെ സ്വർണം കവർന്നു


തൃശൂർ: സ്വർണത്തൊഴിലാളികളെ കുത്തിപ്പരിക്കേൽപിച്ച് 40 ലക്ഷം രൂപയുടെ സ്വർണം കവർന്നു. ആലുവ സ്വദേശികളായ ഷെമീറിനും ഷെഹീദിനുമാണ് കുത്തേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

ഇരുവരേയും സ്വർണം വാങ്ങാനെന്ന വ്യാജേന വെളിയന്നൂരിലെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തിയ പ്രതികൾ, ആഭരണങ്ങൾ തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിച്ചു. ഇത് എതിർത്തതോടെ ഇരുവരേയും സംഘം ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ യുവാക്കളുടെ പരാതിയിൽ അക്രമികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി രഞ്ജിത്താണ് പിടിയിലായത്.

ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാണെന്ന് പൊലീസ് അറിയിച്ചു. 630 ഗ്രാം സ്വർണമാണ് പ്രതികൾ തട്ടിയെടുത്ത് രക്ഷപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *