അ​ക​ക്ക​ണ്ണി​ന്റെ വെളി​ച്ച​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ കൈ​പി​ടി​ച്ച് ഹം​സ ജൈ​സ​ൽ

പ​ര​പ്പ​ന​ങ്ങാ​ടി: കാ​ഴ്ച​യ​റ്റ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് ചി​റ​കു​വി​രി​ക്കു​ക​യാ​ണ് ഹം​സ ജൈ​സ​ലും റി​വാ​ർ​ഡ് ഫൗ​ണ്ടേ​ഷ​നും. വി​ശു​ദ്ധ ഖു​ർ​ആ​ൻ അ​വ​ത​രി​ച്ച​താ​ണ് റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത​യെ​ന്ന് പ​റ​യു​മ്പോ​ൾ ക​ണ്ണി​ല്ലാ​ത്ത​വ​ർ​ക്കും ഖു​ർ​ആ​നി​ന്റെ ആ​ശ​യ​പ്ര​പ​ഞ്ചം തു​റ​ന്നു​വെ​ക്കാ​ൻ ഹം​സ ജൈ​സ​ലും റി​വാ​ർ​ഡ് ഫൗ​ണ്ടേ​ഷ​നു​മു​ണ്ട്.

ജ​ന്മ​നാ ക​ണ്ണു​കാ​ണാ​ത്ത പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ പ്ര​തി​ഭാ​ധ​ന​രാ​യ അ​ന്ധ​സ​ഹോ​ദ​ര​ന്മാ​രാ​ണ് അ​ധ്യാ​പ​ക​രാ​യ ജ​ലീ​ൽ പ​ര​പ്പ​ന​ങ്ങാ​ടി​യും സ​ഹോ​ദ​ര​ൻ ഹം​സ ജൈ​സ​ൽ പ​ര​പ്പ​ന​ങ്ങാ​ടി​യും. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ബൗ​ദ്ധി​ക ഉ​ന്ന​മ​ന​ത്തി​നും സ്വ​യം​പ​ര്യാ​പ്ത​ത​ക്കു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റി​വാ​ർ​ഡ് ഫൗ​ണ്ടേ​ഷ​നു​വേ​ണ്ടി രാ​പ്പ​ക​ലി​ല്ലാ​തെ, വി​ശ്ര​മ​മ​റി​യാ​ത്ത അ​ധ്വാ​ന​ത്തി​ലാ​ണ് ജ​യ്സ​ൽ. ക​ണ്ണു​കാ​ണാ​ത്ത​വ​ർ​ക്കും ഖു​ർ​ആ​ൻ അ​നാ​യാ​സം പാ​രാ​യ​ണം ചെ​യ്യാ​നും ആ​ശ​യം മ​ന​സ്സി​ലാ​ക്കാ​നും ആ​ഴ​ത്തി​ലു​ള്ള പ​ഠ​നം സാ​ധ്യ​മാ​ക്കാ​നു​മു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി അ​ന്ധ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ന്നി​ൽ ജൈ​സ​ൽ ഇ​ത്ത​വ​ണ​യും സ​ജീ​വ​മാ​ണ്.

സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ലു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രെ ചേ​ർ​ത്തു​പി​ടി​ച്ച് ധാ​ർ​മി​ക​പ​ഠ​നം, ഖു​ർ​ആ​ൻ പ്ര​ബോ​ധ​നം എ​ന്നി​വ ന​ട​ത്തു​ന്നു​ണ്ട് റി​വാ​ർ​ഡ് ഫൗ​ണ്ടേ​ഷ​ൻ. ഫൗ​ണ്ടേ​ഷ​ൻ വ​ഴി മാ​സ​ന്തോ​റും 1200 രൂ​പ വീ​തം 130 പേ​ർ​ക്ക് പെ​ൻ​ഷ​ൻ ന​ൽ​കി വ​രു​ന്ന സ്കീം ​ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന കാ​ല​വും റ​മ​ദാ​ൻ മാ​സ​മാ​ണ്. അ​ക​ക്ക​ണ്ണി​ന്റെ വെ​ളി​ച്ച​ത്തി​ൽ അ​പ​ര​രെ സ​ഹാ​യി​ക്കാ​ൻ ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ഹം​സ ജൈ​സ​ൽ ജീ​വി​ത പ​ങ്കാ​ളി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തും കാ​ഴ്ച​യി​ല്ലാ​ത്ത പെ​ൺ​കു​ട്ടി​യെ​യാ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളം ജോ​ലി​ചെ​യ്ത അ​ധ്യാ​പ​ക ത​സ്തി​ക നി​യ​മ​ന​ത്തെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം കോ​ട​തി ക​യ​റി​യ​തോ​ടെ സ്വ​ന്ത​മാ​യി വ​രു​മാ​ന​മി​ല്ലെ​ങ്കി​ലും ആ ​മു​ഖ​ത്ത് പു​ഞ്ചി​രി മാ​ത്രം, ശു​ഭ പ്ര​തീ​ക്ഷ​യു​ടെ ക​രു​ത്തു​പ​ക​ർ​ന്ന പു​ഞ്ചി​രി.