ഹാ​പ്പി വേ​ൾ​ഡ് ക​പ്പ് ഇ​യ​ർ

പിറന്നത് കായിക മഹാമേളകളുടെ പുതുവർഷം. ഫിഫ ഫുട്ബാൾ ലോകകപ്പിന് ജൂൺ, ജൂലൈ മാസങ്ങളിലായി യു.എസ്, മെക്സിക്കോ, കാനഡ രാജ്യങ്ങൾ ആതിഥ്യമരുളും. ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പാണിത്. ഇന്ത്യ നിലവിൽ ചാമ്പ്യന്മാരായ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫെബ്രുവരി ഏഴിന് തുടങ്ങും. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടൂർണമെന്റ്.

ജൂൺ, ജൂലൈ മാസങ്ങളിലായി വനിത ലോകകപ്പ് ഇംഗ്ലണ്ടിൽ അരങ്ങേറും. കോമൺവെൽത്ത് ഗെയിംസ് ജൂലൈ അവസാനം സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലും ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ മൂന്നാംവാരം ജപ്പാനിലെ ഐച്ചി നഗോയയിലും ആരംഭിക്കും. ഹോക്കി ലോകകപ്പും ലോക ചെസ് ചാമ്പ്യൻഷിപ്പും അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പും വനിത ബാസ്കറ്റ്ബാൾ ലോകകപ്പും നടക്കുന്ന വർഷവുമാണ് 2026.

മത്സരങ്ങളും തീയതികളും

ജനുവരി

  • വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് 09
  • ആസ്‌ട്രേലിയൻ ഓപൺ ടെന്നിസ് 12
  • അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് 15

ഫെബ്രുവരി

  • വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ 05
  • അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ 06
  • വിന്റർ ഒളിമ്പിക്സ് 06
  • ഐ.സി.സി പുരുഷ ട്വന്റി 20 ലോകകപ്പ് 07

മാർച്ച്

  • പുരുഷ ട്വന്റി 20 ലോകകപ്പ് ഫൈനൽ 08
  • ഐ.പി.എൽ ക്രിക്കറ്റ് 26
  • ഫിഡെ കാൻഡിഡേറ്റ്സ് ടൂർണമെന്റ് 28

ഏപ്രിൽ

  • ഫോർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രി 10
  • ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രി 17

മേയ്

  • ഡയമണ്ട് ലീഗ് അത്‍ലറ്റിക്സ് 08
  • യൂറോപ്പ ലീഗ് ഫുട്ബാൾ ഫൈനൽ 20
  • ഫോർമുല വൺ കനേഡിയൻ ഗ്രാൻഡ് പ്രി 22
  • ഫ്രഞ്ച് ഓപൺ ടെന്നിസ് 24
  • ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ 30

ജൂൺ

  • എൻ.ബി.എ ബാസ്കറ്റ്ബാൾ ഫൈനൽസ് 04
  • ഫിഫ ലോകകപ്പ് ഫുട്ബാൾ 11
  • ഐ.സി.സി വനിത ട്വന്റി 20 ലോകകപ്പ് 12
  • വിംബ്ൾഡൺ ടെന്നിസ് ചാമ്പ്യൻഷിപ് 29

ജൂലൈ

  • ഫിഫ ലോകകപ്പ് ഫുട്ബാൾ ഫൈനൽ 19
  • കോമൺവെൽത്ത് ഗെയിംസ് 23

ആഗസ്റ്റ്

  • ലോകകപ്പ് ഹോക്കി 14
  • യു.എസ് ഓപൺ ടെന്നിസ് 23

സെപ്റ്റംബർ

  • ഡയമണ്ട് ലീഗ് ഫൈനൽസ് 04
  • വനിത ബാസ്കറ്റ്ബാൾ ലോകകപ്പ് 04
  • ഏഷ്യൻ ഗെയിംസ് 19

ഒക്ടോബർ

  • ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻഡ് പ്രി 09
  • ഫോർമുല വൺ യു.എസ് ഗ്രാൻഡ് പ്രി 23
  • ഫോർമുല വൺ മെക്സിക്കോ ഗ്രാൻഡ് പ്രി 30

നവംബർ

  • ഡബ്ല്യു.ടി.എ ടെന്നിസ് ഫൈനൽസ് 07
  • എ.ടി.പി ടെന്നിസ് ഫൈനൽസ് 15
  • ഡേവിസ് കപ്പ് ഫൈനൽസ് 24

ഡിസംബർ

  • ഫോർമുല വൺ സീസൺ ഫിനാലെ 04
  • ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽസ് 09
  • ലോക ചെസ് ചാമ്പ്യൻഷിപ് *