കെട്ടിട നിര്‍മാണം പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനം തുടങ്ങാതെ മലപ്പുറം എടവണ്ണയിലെ ഹാച്ചറി

 

മലപ്പുറം: മലപ്പുറം എടവണ്ണയിലെ ഹാച്ചറിക്കായി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. എടവണ്ണ ഗ്രാമ പഞ്ചായത്ത് സ്ഥലം വിട്ട് നല്‍കുന്നതിന് മുന്‍പ് മൃഗസംരക്ഷണ വകുപ്പ് കെട്ടിടം നിര്‍മ്മിച്ചതിനാല്‍ തുടര്‍ നടപടികള്‍ വൈകുകയാണ്. സങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ ഹാച്ചറി പ്രവര്‍ത്തനം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഒരാഴ്ച്ച എണ്‍പതിനായിരം കോഴി കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാന്‍ കഴിയുന്ന ഹാച്ചറിയാണ് വിഭാവനം ചെയ്തിരുന്നത്. എടവണ്ണ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഹാച്ചറിക്കായി കെട്ടിടം നിര്‍മ്മിച്ചത് . മൃഗസംരക്ഷണ വകുപ്പിന് പഞ്ചായത്ത് സ്ഥലം കൈമാറിയിട്ടില്ലാത്തതിനാല്‍ കെട്ടിട നമ്പറോ വൈദ്യുതിയോ ലഭിച്ചിട്ടില്ല. മൃഗ സംരക്ഷണ വകുപ്പിന് കെട്ടിടം നില്‍ക്കുന്ന ഭൂമി കൈമാറി പ്രശ്‌നം പരിഹരിക്കുമെന്ന് എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കുന്നില്‍ മുകളിലുള്ള സ്ഥലത്ത് വെള്ളത്തിന്റെ ലഭ്യതയും വളരെ കുറവാണ്. ഇതിനും പരിഹാരം കാണുമെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നു

2 കോടി രൂപ മുതല്‍ മുടക്കി ഒരു വര്‍ഷം മുന്‍മ്പാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഹാച്ചറി പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കില്‍ കെട്ടിടം നശിച്ച് പോകും.

Leave a Reply

Your email address will not be published. Required fields are marked *