ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത
മലപ്പുറം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത. മെയ് ആറു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ ആണ് ഇക്കാര്യം അറിയിച്ചത്.Heat wave
ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമസ്തയ്ക്കു കീഴിലുള്ള മദ്റസകൾക്ക് മെയ് ആറുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.
മേയ് ആറുവരെ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും അടച്ചിടാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശ നൽകിയിരുന്നു.