കനത്ത മഴ; മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ

heavy rain;  Malappuram Karuvarkundil Malavellappachill

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ. കരുവാരക്കുണ്ടിൽ കനത്ത മഴയ്ക്ക് പിന്നാലെ മലവെള്ളപ്പാച്ചിൽ. കല്ലൻ പുഴ, ഒലിപ്പുഴ, വിവിധ തോടുകൾ എന്നിവിടങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

 

ഇതേതുടർന്ന് പ്രദേശവാസികൾക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി.

 

മലപ്പുറത്തും പാലക്കാട്ടും ഇന്ന് ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *