സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്കതമായ മഴ തുടരും; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Heavy rain

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളൊഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.Heavy rain

കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരപ്രദേശത്തു പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നത് മഴ ലഭിക്കുന്നതിന് കാരണമാകുന്നത്.

മധ്യ ഗുജറാത്തിനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതും കേരള തീരത്തു പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതും മഴ ശക്തിപ്പെടുന്നതിന് കാരണമാകുന്നു. കാസർഗോഡ് മൂന്നാംകടവ് കൂവാരയിൽ ഉരുൾപൊട്ടലുണ്ടായി. വ്യാപക കൃഷിനാശം റിപ്പോർട്ട് ചെയ്തു. ആളാപയമില്ല. നിരവധി കവുങ്ങുകളും തെങ്ങുകളും നശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *