ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതരെ സഹായിക്കുക; മുംബൈ ഫുൾ മാരത്തൺ ഓടി കെ.എം എബ്രഹാം

KM Abraham

മുംബൈ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതരെ സഹായിക്കാനായി മുംബൈ ഫുൾ മാരത്തൺ ഓടിത്തീർത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം. എബ്രഹാം. കൽപ്പറ്റ, നെടുമ്പാല എന്നിവിടങ്ങളിൽ നിർമിക്കാൻ തീരുമാനിച്ച ടൗൺഷിപ്പുകൾക്ക് ഉദാരമായി സംഭാവന ചെയ്യുക എന്ന ബാനറുമായായിരുന്നു അദ്ദേഹം ഓടിയത്. മാരത്തണിന്റെ 42 കിലോമീറ്ററാണ് കെ.എം എബ്രഹാം ഓടിത്തീർത്തത്.KM Abraham

68കാരനായ എബ്രഹാം രണ്ടാംതവണയാണ് മാരത്തണിന്റെ ഭാഗമാവുന്നത്. 11 തവണ മുംബൈയിലും ഒരു തവണ ദക്ഷിണാഫ്രിക്കയിലും ഹാഫ് മാരത്തണിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. തൈക്ക്വാൻഡോ പരിശീലനത്തിന്റെ ഭാഗമായി 35വർഷം മുമ്പ് തുടങ്ങിയ ഓട്ടമാണ് ഇദ്ദേഹത്തെ മാരത്തണിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *