ഹൈകോടതി ഇടപെട്ടു; ഡോ. എം. രമക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കും

ഡോ. എം. രമ

കാ​സ​ർ​കോ​ട്: കാ​സ​ർ​കോ​ട് ഗ​വ. കോ​ള​ജ് പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന ഡോ. ​എം. ര​മ​യു​ടെ വി​ര​മി​ക്ക​ൽ അ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്കാ​ൻ, ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്കേ​റ്റ് പി​ടി​ച്ചു​വെ​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹൈ​കോ​ട​തി ഉ​ത്ത​ര​വോ​ടെ അ​വ​ർ​ക്ക്​ ല​ഭ്യ​മാ​യി.

ഡോ.​എം.​ര​മ 2024 മാ​ർ​ച്ച് 31ന് ​സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ചെ​ങ്കി​ലും ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ല​തും ന​ൽ​കി​യി​ല്ല. അ​തി​നു​വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം പി​എ​ച്ച്.​ഡി തീ​സി​സ് സ​മ​ർ​പ്പ​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് വെ​ച്ചി​ട്ടി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റ് ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു. ആ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ വി​ര​മി​ച്ച അ​വ​സ​ര​ത്തി​ൽ​ത​ന്നെ ആ​വ​ശ്യ​മാ​യ ഫീ​സ് അ​ട​ച്ച് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും 29.07.2011 എ​ന്ന തീ​യ​തി​ക്കു പ​ക​രം 30.06.2011 എ​ന്ന തെ​റ്റാ​യ തീ​യ​തി രേ​ഖ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് അ​യ​ച്ചു​കി​ട്ടി​യ​ത്. അ​ത് തി​രു​ത്താ​ൻ വീ​ണ്ടും അ​പേ​ക്ഷി​ച്ച​പ്പോ​ൾ നി​ര​സി​ച്ചു.

തു​ട​ർ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് അ​പേ​ക്ഷ കൊ​ടു​ത്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കാ​സ​ർ​കോ​ട് ഗ​വ. കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ൽ ചു​മ​ത​ല​യി​ലി​രി​ക്കേ, സി.​പി.​എം അ​ധ്യാ​പ​ക സം​ഘ​ട​ന കോ​ള​ജ് ഭ​ര​ണ​ത്തി​ൽ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഡോ.​എം.​ര​മ അ​നു​വ​ദി​ച്ചി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ കോ​ള​ജി​ൽ അ​വ​ർ​ക്കെ​തി​രെ സ​മ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

പി​ന്നാ​ലെ ഡോ.​എം. ര​മ​യെ സ്ഥ​ലം മാ​റ്റി. ഡോ. ​എം. ര​മ അ​ഡ്മി​നി​സ്ട്രേ​ട്ടീ​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച് മ​ഞ്ച​ശ്വ​രം കോ​ള​ജി​ലേ​ക്ക് സ്ഥ​ലം​മാ​റ്റം നേ​ടി. അ​വി​ടെ വെ​ച്ചാ​ണ് വി​ര​മി​ച്ച​ത്. വി​ര​മി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കാ​തി​രി​ക്കാ​ൻ വ്യാ​ജ പ​രാ​തി​ക​ളു​ടെ പേ​രി​ൽ സ​ർ​ക്കാ​റും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും പ​ല​ത​രം കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സു​ക​ൾ ന​ൽ​കി​യ​പ്പോ​ൾ ഹൈ​കോ​ട​തി അ​വ​യെ അ​സാ​ധു​വാ​ക്കി. പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മ​റ്റ് വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച് വൈ​കി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ഡോ.​എം. ര​മ ഹൈ​കോ​ട​തി​യി​ൽ റി​ട്ട് ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​പ്പോ​ൾ സ​ർ​വ​കാ​ലാ​ശാ​ല​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ഓ​രോ കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി മ​റു​പ​ടി ഫ​യ​ൽ ചെ​യ്യു​ന്ന​ത് വൈ​കി​പ്പി​ച്ചു.

ഹൈ​കോ​ട​തി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​പ്പോ​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​യ ഒ​രു മ​റു​പ​ടി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റ് നി​യോ​ഗി​ച്ച അ​ഭി​ഭാ​ഷ​ക​ൻ ഹൈ​കോ​ട​തി​യി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ​യാ​ണ് ഡോ. ​എം. ര​മ​ക്ക് പി​എ​ച്ച്.​ഡി. തീ​സി​സ് സ​മ​ർ​പ്പ​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. 

മ​ക​ളെ​യും ഇ​ര​യാ​ക്കി

ഡോ. ​ര​മ​യോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ന്​ മ​ക​ളും ഇ​ര​യാ​യി. ര​മ​യു​ടെ മ​ക​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട എ​ൻ​ഡോ​വ്മെൻറ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി​യി​ല്ല. ര​മ​യു​ടെ കോ​ള​ജി​ൽ​ത്ത​ന്നെ ബി​രു​ദ​വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന മ​ക​ൾ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട എ​ൻ​ഡോ​വ്മെൻറ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യാ​തെ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. കാ​സ​ർ​കോ​ട് ഗ​വ. കോ​ള​ജി​ൽ​നി​ന്ന്​ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ന്ത​രി​ച്ച മു​ൻ​കാ​ല അ​ധ്യാ​പ​ക​രു​ടെ പേ​രി​ൽ അ​വ​രു​ടെ ബ​ന്ധു​ക്ക​ളും ശി​ഷ്യ​ൻ​മാ​രും ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഫ. ചാ​പ്പാ​ടി വാ​സു​ദേ​വ​ൻ എ​ൻ​ഡോ​വ്മെൻറ് അ​വാ​ർ​ഡും ഡോ. ​കൃ​ഷ്ണ​കു​മാ​രി എ​ൻ​ഡോ​വ്മെൻറ് അ​വാ​ർ​ഡും 2024-25 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ വി​ത​ര​ണം ചെ​യ്തി​ല്ല. എ​ല്ലാ​വ​ർ​ഷ​വും മു​ട​ങ്ങാ​തെ വി​ത​ര​ണം ചെ​യ്യാ​റു​ള്ള ഈ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ 2024-25 വ​ർ​ഷ​ത്തെ പ​രീ​ക്ഷ​ക​ളി​ൽ മി​ക​വ് കാ​ട്ടി​യ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ബി.​എ​സ് സി ​ജി​യോ​ള​ജി​ക്ക് 97 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടു​ക​യും ഹി​ന്ദി, ഇം​ഗ്ലീ​ഷ് ര​ണ്ട് വി​ഷ​യ​ങ്ങ​ളി​ലും മി​ക​ച്ച വി​ജ​യം നേ​ടു​ക​യും ചെ​യ്ത ര​മ​യു​ടെ മ​ക​ൾ​ക്ക്​ ന​ൽ​കേ​ണ്ടി​വ​രും എ​ന്ന​താ​ണ്​ കാ​ര​ണം.