കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് ഹോട്ടൽ ഉടമയുടെ തല അടിച്ചു പൊട്ടിച്ചതായി പരാതി

Hotel

കൊല്ലം: കൊല്ലം മങ്ങാട്ടില്‍ പൊറോട്ട കൊടുക്കാത്തതിന് ഹോട്ടൽ ഉടമയുടെ തല അടിച്ചു പൊട്ടിച്ചതായി പരാതി. ഞായറാഴ്ച രാത്രിയിൽ സംഘം ജംഗ്ഷനിലായിരുന്നു സംഭവം. ഹോട്ടൽ ഉടമ കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.Hotel

സംഘം ജംഗ്ഷനിലെ സെന്റ് ആന്റണീസ് ഹോട്ടലിൽ ബൈക്കിലെത്തിയ രണ്ടു യുവാക്കൾ ഹോട്ടൽ ഉടമയായ അമൽ കുമാറിനോട് പൊറോട്ട ആവശ്യപ്പെട്ടത്. പൊറോട്ട തീർന്നു പോയെന്നും കട അടക്കാൻ സമയമായെന്നും അമൽ കുമാർ യുവാക്കളോട് പറഞ്ഞു. പക്ഷേ യുവാക്കൾ ആവശ്യത്തിൽ ഉറച്ചു നിന്നു. പൊറോട്ട തരില്ലെന്ന് തീർത്തു പറഞ്ഞതോടെയാണ് യുവാക്കൾ ഹോട്ടൽ ഉടമയെ ആക്രമിച്ചത്.

യുവാക്കളുടെ മർദനത്തിൽ ഹോട്ടൽ ഉടമയുടെ തലക്ക് ഗുരുതര പരിക്കേറ്റു. ഇയാൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തലയിലെ മുറിവിൽ മൂന്ന് തുന്നലുണ്ട്. കിളികൊല്ലൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമികളെക്കുറിച്ചുള്ള വിവരങ്ങൾ ഹോട്ടൽ ഉടമയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *