കൈക്കൂലി: കൊണ്ടോട്ടി സബ് രജിസ്ട്രാർ അറസ്റ്റിൽ

Huge bribes to divide family property; Kondotty sub-registrar arrested

 

മലപ്പുറം: കൊണ്ടോട്ടി സബ് രജിസ്ട്രാർ കൈക്കൂലിയുമായി പിടിയിൽ. കൈക്കൂലി വാങ്ങിയ 40,000 രൂപയുമായി സനിൽ ജോസാണ് വിജിലൻസിന്റെ പിടിയിലായത്. ഇടനിലക്കാരനിൽ നിന്ന് 20,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സനിൽ ജോസിനെ വിജിലൻസ് പിടികൂടിയത്.

കുടുംബ സ്വത്ത് വീതം വെക്കുന്നതിനാണ് ഇയാൾ വലിയ തുക ആവശ്യപ്പെട്ടത്. 1,40000 രൂപ വേണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ഇത് വലിയ തുകയാണെന്ന് പറഞ്ഞ വീട്ടുകാർക്ക് ഇടനിലക്കാരൻ വഴി തുക കുറച്ചു നൽകുകയായിരുന്നു. 90,000 രൂപയാണ് വീട്ടുകാരിൽ നിന്ന് ഈടാക്കാൻ ശ്രമിച്ചത്. ഈ പണം കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്. 40,000 രൂപ സബ് രജിസ്ട്രാറിൽ നിന്നും 20,000 ഇടനിലക്കാരനിൽ നിന്നുമാണ് പിടിച്ചെടുത്തത്. ഈ പണം കൊണ്ട് കുടുംബ സ്വത്ത് വീതം വെച്ചു നൽകാമെന്ന് പറഞ്ഞായിരുന്നു കൈക്കൂലി.

Leave a Reply

Your email address will not be published. Required fields are marked *