സൂര്യന്റെ ഒരുഭാഗം അകന്നുമാറി, ഉത്തര ധ്രുവത്തിൽ ചുഴലി: ഞെട്ടി ശാസ്ത്രലോകം
വാഷിങ്ടൻ ∙ ഗവേഷകരെ ഞെട്ടിച്ച് സൂര്യനിൽനിന്ന് പുതിയ വിവരങ്ങൾ പുറത്തുവരുന്നു. സൂര്യന്റെ ഉപരിതലത്തിൽനിന്ന് ഒരുഭാഗം വിഘടിച്ചെന്നും ഉത്തരധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നുമാണു ശാസ്ത്രലോകം പറയുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നും ഭൂമിയെ ബാധിക്കുമോ എന്നും അറിയാനുള്ള ശ്രമത്തിലാണു ശാസ്ത്രജ്ഞർ.
അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് ആണ് ഈ പ്രതിഭാസം പകർത്തിയത്. ബഹിരാകാശ ഗവേഷക ഡോ. തമിത സ്കോവ് ഇതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു. സൂര്യന്റെ വടക്കുഭാഗത്താണു പ്രതിഭാസമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. വേർപെട്ട ഭാഗം സൂര്യന്റെ ഉത്തര ധ്രുവത്തിനു ചുറ്റും കറങ്ങുകയാണെന്നും സ്കോവ് ട്വീറ്റ് ചെയ്തു.
വേർപെട്ട ഭാഗത്തിന് ഏകദേശം 60 ഡിഗ്രി അക്ഷാംശത്തിൽ പ്രദക്ഷിണം ചെയ്യാൻ 8 മണിക്കൂർ വരെ സമയമെടുക്കുമെന്ന് നിരീക്ഷകർ അറിയിച്ചതായി സ്കോവ് വ്യക്തമാക്കി. സൂര്യന്റെ ഉപരിതലത്തിൽനിന്ന് പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ഭാഗമാണ് വിഘടിച്ചതെന്നാണ് നാസയുടെ കണ്ടെത്തൽ. മുൻപും ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാസ പറയുന്നു. സൂര്യൻ തുടർച്ചയായി സൗരജ്വാലകൾ പുറപ്പെടുവിക്കുന്നുണ്ട്. ഇത് ചില സമയങ്ങളിൽ ഭൂമിയിലെ വാർത്താ വിതരണത്തെ ബാധിക്കുമെന്നു ശാസ്ത്രജ്ഞർ വ്യക്തമാക്കി.
Huge Piece Of Sun Breaks Off, Scientists Stunned