‘സുധാകരന്‍ തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു, തലമുറ മാറ്റം വേണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞത്’; കെ.മുരളീധരന്‍

K. Muraleedharan

തൃശ്ശൂര്‍: കെ.സുധാകരനെ മാറ്റരുതെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് കെ.മുരളീധരൻ. സുധാകരൻ തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പാർട്ടിയിൽ ഗ്രൂപ്പിസം ഇല്ലാതാക്കിയത് സുധാകരനാണെന്നും മുരളീധരന്‍ പറഞ്ഞു.K. Muraleedharan

‘തലമുറ മാറ്റം വേണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞത്. ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമനസോടെ അംഗീകരിച്ചു. എന്നാല്‍ പഴയ തലമുറയെ പൂര്‍ണമായും അവഗണിക്കരുത്. സുധാകരന്റെ ഇന്നത്തെ പ്രസ്താവന അച്ചടക്ക ലംഘനമായി കാണരുത്. കെ.സുധാകരന്‍ ചില പ്രയാസങ്ങൾ പറഞ്ഞു എന്നു മാത്രം, പാർട്ടിക്കകത്ത് ഉരുൾപൊട്ടൽ ഒന്നുമില്ല’ കെ.മുരളീധരൻ പറഞ്ഞു.

അതേസമയം, എല്ലാവരെയും വിശ്വാസത്തിൽ എടുത്തു കൊണ്ടുവേണം പുനഃസംഘടന ചർച്ചകൾ നടത്താനെന്നും മുരളീധരന്‍ പറഞ്ഞു. ചാനലിലൂടെയും പത്രത്തിലൂടെയും അറിയുന്നതിന് പകരം ഞങ്ങളുമായി ആശയവിനിമയം നടത്തണമെന്നും അദ്ദേഹം

‘ഭരണവിരുദ്ധവികാരം ശക്തമാണ്. എന്ത് പിആർ വർക്ക് എൽഡിഎഫ് നടത്തിയാലും യുഡിഎഫ് ജയിച്ചു വരും’. തരൂരിന് മുന്നറിയിപ്പ് നൽകിയത് നല്ല കാര്യമാണെന്നും മുരളീധരന്‍ പറഞ്ഞു.

പോസ്റ്റൽ വോട്ട് തിരുത്തിയെന്ന പ്രസ്താവന ജി.സുധാകരന്റെ നൂറുശതമാനം ശരിയാണെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുണ്ടായെന്നും മുരളീധരന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *