‘പണം ഉടൻ തിരിച്ചടച്ചില്ലെങ്കിൽ കേസ് കൊടുക്കും’; ചൂരൽമല ദുരന്തബാധിതയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഭീഷണി

Chooralmala

വയനാട് :വായ്പാ തിരിച്ചടവ് ആവശ്യപ്പെട്ട് ചൂരൽമല ദുരന്തബാധിതയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് ഭീഷണി. ഉടൻ പണം തിരിച്ചടച്ചില്ലെങ്കിൽ കേസ് കൊടുക്കുമെന്നും സന്ദേശത്തിൽ. HDB ഫിനാൻസ് എന്ന സ്ഥാപനം ചൂരൽമല സ്വദേശി രമ്യക്കാണ് ഭീഷണി സന്ദേശമയച്ചത്.Chooralmala

70,000 രൂപയായിരുന്നു രമ്യ വായ്പയെടുത്തിരുന്നത്.അതിൽ 17,000 രൂപയാണ് ഇനി തിരിച്ചടക്കാനുള്ളത്. 3000 കൂടി നൽകിയാൽ വായ്പാതിരിച്ചടവിന് ഇളവ് നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് രമ്യ പണം സംഘടിപ്പിച്ച് നൽകി. എന്നാൽ തൊട്ടുപിന്നാലെയാണ് വീണ്ടും സ്വകാര്യ ധനകാര്യ സ്ഥാപനം രമ്യയെ ഭീഷണിപ്പെടുത്തുന്നത്. തയ്യല്‍ തൊഴിലാളിയായ രമ്യക്ക് ദുരന്തത്തില്‍ വീട് ഭാഗികമായി നഷ്ടമായിട്ടുണ്ട്. ജീവിതം വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് ധനകാര്യ സ്ഥാപനത്തിന്‍റെ നിരന്തര ഭീഷണി.

Leave a Reply

Your email address will not be published. Required fields are marked *