‘പണം കൂടുതൽ ഉണ്ടെങ്കിൽ അന്നദാനം നൽകൂ’; കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലഗാനത്തിൽ വിമർശനവുമായി ഹൈക്കോടതി
കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ സിപിഎം വിപ്ലവഗാന വിവാദത്തിൽ വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങൾ ഇത്തരം സംഭവങ്ങൾക്കുള്ളതല്ലെന്നും ഭക്തരുടെ കൈയ്യിൽ നിന്ന് ശേഖരിക്കുന്ന പണം ഇത്തരത്തിൽ ചെലവാക്കാൻ ഉള്ളതല്ലെന്നും ഹൈക്കോടതി പറഞ്ഞു. Kadakkal
പണം കൂടുതൽ ഉണ്ടെങ്കിൽ അവിടെ വരുന്നവർക്ക് അന്നദാനം നൽകൂ എന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി. ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നൽകാൻ നിർദേശം നൽകി.
ദേവസ്വം കമ്മിഷണറുടെ അനുമതി ഉണ്ടായിരുന്നില്ല എന്നും പ്രോഗ്രാം നോട്ടീസ് നല്‍കിയിരുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ടെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.